LiveTV

Live

International

''എന്‍റെ ഡാഡി ലോകത്തെ മാറ്റിമറിച്ചു...'' വൈറലായി ജോര്‍ജ് ഫ്ലോയിഡിന്‍റെ മകളുടെ വീഡിയോ

''നീ പറഞ്ഞത്​ ശരിയാണ്​ ജിജി. നിന്‍റെ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്​’'

''എന്‍റെ ഡാഡി ലോകത്തെ മാറ്റിമറിച്ചു...'' വൈറലായി ജോര്‍ജ് ഫ്ലോയിഡിന്‍റെ മകളുടെ വീഡിയോ

ആഫ്രോ- അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭം ഓരോ ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. നടുറോഡില്‍ വെച്ച് ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ മിനിയോപോളിസ് പൊലീസുദ്യോഗസ്ഥന്‍ കാല്‍മുട്ട് അമര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരിച്ചത്.

മേയ്​ 25നാണ്​ ഫ്ലോയിഡിന്‍റെ കൊലപാതകം നടന്നത്. വഴിയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനം ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു. പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ്​ ഭരണകൂടവും ഒരുപോലെ ശ്രമിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക്​ നേരെയുള്ള പൊലീസിന്‍റെ നിലപാടും ക്രൂരതകളുമാണ്​ പ്രതിഷേധം ശക്തമാകാൻ കാരണം

ഫ്ലോയിഡിന് നീതി തേടിയുള്ള പ്രക്ഷോഭത്തിനിടെ ഫ്ലോയിഡിന്‍റെ ആറുവയസ്സുകാരി മകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഡാഡി ഈ ലോകത്തെ മാറ്റിമറിച്ചുവെന്ന് ആ വീഡിയോയില്‍ ഫ്ലോയിഡിന്‍റെ മകള്‍ ജിയന്ന പറയുന്നത് വ്യക്തമായി കേള്‍ക്കാം. ബാസ്കറ്റ്ബോൾ താരം സ്റ്റീഫൻ ജാക്‍സണാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ജോര്‍ജ് ഫ്ളോയിഡിന്‍റെ അടുത്ത സുഹൃത്തായിരുന്നു സ്റ്റീഫന്‍ ജാക്‍സണ്‍. സ്റ്റീഫന്‍ ജാക്‍സണിന്‍റെ തോളിൽ ഇരുന്നാണ്​ ജിയന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്​.

''നീതി വേണം, മകളുടെ വളര്‍ച്ച കാണാനാകാതെയാണ് ജോര്‍ജ് വിട പറഞ്ഞത്.. കൂടുതലൊന്നും പറയാനില്ല''
Also Read

''നീതി വേണം, മകളുടെ വളര്‍ച്ച കാണാനാകാതെയാണ് ജോര്‍ജ് വിട പറഞ്ഞത്.. കൂടുതലൊന്നും പറയാനില്ല''

ചൊവ്വാഴ്ച മിനിയോപോളിസിൽ ജോർജ്​ ഫ്ലോയിഡിന്‍റെ പങ്കാളി റോക്‍സി വാഷിങ്ടൺ വാർത്ത സമ്മേളനം നടത്തിയിരുന്നു. ''ജോര്‍ജിന് നീതി വേണം, അവന്‍റെ മകളാണ് ഇത്.. ഇവളുടെ വളര്‍ച്ച കാണാനാകാതെ ജോര്‍ജ് വിടപറഞ്ഞു.. കൂടുതലൊന്നും പറയാനില്ലെ''ന്ന് പറഞ്ഞ് റോക്സി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി. ആറുവയസുകാരിയായ മകൾ ജിയന്ന​ക്കൊപ്പമായിരുന്നു റോക്സി വാർത്തസമ്മേളനത്തിൽ എത്തിയത്​. റോക്‍സിക്കും ജിയന്നക്കുമൊപ്പം മുൻ എൻ.ബി.എ താരമായ സ്റ്റീഫൻ ജാക്സനും ഉണ്ടായിരുന്നു. ജോർജ്​ ഫ്ലോയിഡിനും കുടുംബത്തിനും ​നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാർത്താസമ്മേളനത്തിനുശേഷമാണ്​ഫ്ലോയിഡിന്‍റെ മകളും ഭാര്യയും സ്റ്റീഫനും പ്രതിഷേധ സമരത്തിന്‍റെ ഭാഗമായത്​.

സ്റ്റീഫന്‍ ജാക്‍സണ്‍ തോളിലായി പ്രതിഷേധക്കാര്‍ക്ക് നടുവിലായാണ് ജിയന്നയുള്ളത്. ''നീ പറഞ്ഞത്​ ശരിയാണ്​ ജിജി. നിന്‍റെ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്​’ എന്ന അടിക്കുറിപ്പോടെയാണ്​ സ്റ്റീഫൻ ജാക്സൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്​. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.