LiveTV

Live

International

'കോവിഡ് നിയന്ത്രണ വിധേയമാക്കി'; ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതൽ ച‍‍ർച്ച ചെയ്തത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വാർത്തകളായിരുന്നു

'കോവിഡ് നിയന്ത്രണ വിധേയമാക്കി'; ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള അഭ്യുഹങ്ങൾ പരക്കുന്നതിനിടെ വീണ്ടും വാർത്തയിൽ ഇടം പിടിച്ച് കിം. കൊവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ ചൈന വിജയിച്ചതിനെ പ്രശംസിച്ച് കിം ജോങ് ഉന്‍. സ്വകാര്യ മെസേജിലാണ് ചൈനയെ കിം അഭിനന്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് 19 വ്യാപനം ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന് ദക്ഷിണകൊറിയൻ ചാര സംഘടന വിലയിരുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യവും സാമ്പത്തിക ഉറവിടവുമാണ് ചൈന.

നേരത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള വ്യാപാരം 55 ശതമാനം തകർന്നതായി ദക്ഷിണ കൊറിയൻ ചാര ഏജൻസി വിലയിരുത്തിയിരുന്നു. മാർച്ചിൽ 91 ശതമാനം തകർച്ചയെയാണ് രാജ്യം നേരിട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ സാഹചര്യത്തിലാണ് കിം ചൈനീസ് പ്രസിഡന്‍റിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതൽ ച‍‍ർച്ച ചെയ്തത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വാർത്തകളായിരുന്നു. ഏകദേശം 20 ദിവസത്തോളം കിം അപ്രത്യക്ഷനായിരുന്നു. എന്നാൽ ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനത്തിന് റിബൺ മുറിക്കാനെത്തിയ കിമ്മിന്‍റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ അഭ്യുഹങ്ങൾ അവസാനിക്കുകയായിരുന്നു.