LiveTV

Live

International

''തനിക്കെതിരെ വിധി വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കും''; കോടതിക്കെതിരെ നെതന്യാഹു

വിരുദ്ധ ചേരിയിലുള്ള നേതാക്കളുടെ സഖ്യസർക്കാർ അധികാരത്തിൽ തുടരണോ എന്ന കാര്യത്തിൽ ഇതോടെ തീരുമാനമാകും

''തനിക്കെതിരെ വിധി വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കും''; കോടതിക്കെതിരെ നെതന്യാഹു

സഖ്യസർക്കാർ കെട്ടിപ്പടുക്കാനുള്ള ത​​ന്‍റെ ശ്രമങ്ങളിൽ സുപ്രിം കോടതി ഇടപെടരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തനിക്കെതിരെ വിധി പ്രഖ്യാപിച്ചാൽ ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ഇസ്രായേലിൽ ഒരു വർഷത്തിനി​ടെ മൂന്ന് തെരഞ്ഞെടുപ്പ്​ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന്​ നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹു തന്‍റെ രാഷ്​ട്രീയ എതിരാളി ബെന്നി ഗാൻറ്സുമായി​ കഴിഞ്ഞ മാസം സഖ്യസർക്കാറിന്​ രൂപം നൽകിയിരുന്നു.

അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിന്​ പുതിയ സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതും ഗാൻറ്​സുമായി ചേർന്ന്​ ഇദ്ദേഹം രൂപീകരിച്ച സഖ്യസർക്കാറിന്​ നിയമപ്രാബല്യമുണ്ടോ എന്നതുമാണ്​ കോടതി പരിശോധിക്കുന്നത്​. കേസിൽ ഈഴാഴ്ച തന്നെ വിധി പ്രഖ്യാപനം ഉണ്ടാകും.

വിരുദ്ധ ചേരിയിലുള്ള നേതാക്കളുടെ സഖ്യസർക്കാർ അധികാരത്തിൽ തുടരണോ എന്ന കാര്യത്തിൽ ഇതോടെ തീരുമാനമാകും. അല്ലെങ്കിൽ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. കേസി​​ന്‍റെ പ്രാധാന്യം പരിഗണിച്ച്​ കോടതി നടപടികൾ വെബ്‌സൈറ്റിലും ദേശീയ ചാനലിലും തൽസമയം സംപ്രേഷണം ചെയ്യണമെന്ന്​ കോടതി ഉത്തരവിട്ടിരുന്നു.