കോവിഡ് ബാധിച്ച് യു.എസില്‍ മൂന്നു മലയാളികള്‍ മരിച്ചു
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാതാപിതാക്കള്‍ക്ക് രോഗം ഭേദമായിരുന്നു.

കോവിഡ് ബാധിച്ച് യു.എസില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് എം പണിക്കര്‍ ഇന്നലെയാണ് മരിച്ചത്. ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ഇടവകാംഗവും കൊല്ലം പട്ടാമല സ്വദേശിയുമായി ഫാദര്‍ എം ജോണും കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന ദമ്പതികളുടെ എട്ട് വയസുകാരനായ മകനും കോവിഡ് ബാധിച്ച് മരിച്ചു. പാലാ സ്വദേശി സുനീഷ് - ദീപ ദമ്പതികളുടെ മകനായ അദ്വൈതാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാതാപിതാക്കള്‍ക്ക് രോഗം ഭേദമായിരുന്നു.