LiveTV

Live

International

കൊറോണ വൈറസ് ജൈവായുധമല്ലെന്നും വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് രോഗികള്‍ 25 ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത് മുക്കാല്‍ ലക്ഷം പേര്‍ക്ക്. മരണം 1,77,000പിന്നിട്ടു. അമേരിക്കയില്‍ 2800 ഓളം മരണം

കൊറോണ വൈറസ് ജൈവായുധമല്ലെന്നും വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി 1,77,000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം 2,700ലേറെ പേരാണ് ഇന്നലെ മരിച്ചത്. അതേസമയം കോറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാണെന്നും വൈറസ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന വാദത്തില്‍ അടിസ്ഥാനമില്ലന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

25 ലക്ഷം ആളുകള്‍ക്ക് സ്ഥിരീകരിച്ച കോവിഡ് മഹാമാരി അതിരൂക്ഷമായി കൂടുതല്‍ പേരിലേക്ക് പടരുകയാണ്. ലോകത്തെ 210 രാജ്യങ്ങളിലായി ഇന്നലെ മാത്രം എഴുപതിനായിരത്തിലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചതായാണ് വിവരം. വിവിധ രാജ്യങ്ങളിലായി 1,77,000ത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 69,00ലേറെ പേര്‍ മരിച്ചത് ആശങ്കകള്‍ ഇരട്ടിയാക്കുകയാണ്.

രോഗവ്യാപനത്തിന്റെ കേന്ദ്രമായി അമേരിക്ക മാറിയതിന് ശേഷം ഒരു ദിവസത്തെ ഏറ്റവും വല്യ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം മരിച്ചത് 750 ലേറെ ആളുകളാണ്. അമേരിക്കക്ക് പിന്നാലെ സ്പെയിന്‍, ഇറ്റലി , ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ തന്നെയാണ് മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും മുന്നില്‍.

രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായത് നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ മാത്രം എഴുപതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വീണ്ടും ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

നേരത്തെ അമേരിക്കയടക്കമുള്ള ചില രാജ്യങ്ങള്‍ കോവിഡിന് കാരണമായ കോറോണ വൈറസ് ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണന്നെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തെ തള്ളി ലോകാരോഗ്യ സംഘടന തന്നെ ഇന്നലെ രംഗത്ത് വന്നു. കോറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് തന്നെയാണ് പടര്‍ന്നതെന്നും മറ്റ് വാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.