LiveTV

Live

International

ട്രംപിന്റെ 'കലാപ' ആഹ്വാനം ഏറ്റെടുത്ത് അമേരിക്കക്കാര്‍

പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണിനെതിരെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്...

ട്രംപിന്റെ 'കലാപ' ആഹ്വാനം ഏറ്റെടുത്ത് അമേരിക്കക്കാര്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ 'മോചിപ്പിക്കണമെന്ന്' റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലടക്കം ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ വ്യാപകമായിരിക്കുന്നത്.

ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ നല്‍കി മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ 'മോചിപ്പിക്കണമെന്ന്' അമേരിക്കന്‍ പ്രസിഡന്റ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.

ട്രംപിന്റെ 'കലാപ' ആഹ്വാനം ഏറ്റെടുത്ത് അമേരിക്കക്കാര്‍

ട്വീറ്റിന് പിന്നാലെ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വാഷിങ്ടണ്‍ ഗവര്‍ഷര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ''നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അയാള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ കോവിഡ് രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്'' എന്നായിരുന്നു വാഷിങ്ടണിലെ ഗവര്‍ണറായ ജേ ഇന്‍സ്‌ലീ തുറന്നടിച്ചത്. ഈ ആശങ്ക സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ തന്നെ ലോക്ഡൗണും സമ്പര്‍ക്ക വിലക്കും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണെന്നും ഫെഡറല്‍ സര്‍ക്കാരല്ലെന്നും പറഞ്ഞ് ട്രംപ് കൈ കഴുകുന്നുമുണ്ട്.

ട്രംപിന്റെ 'കലാപ' ആഹ്വാനം ഏറ്റെടുത്ത് അമേരിക്കക്കാര്‍
പ്രതിഷേധക്കാര്‍ തെരുവില്‍
പ്രതിഷേധക്കാര്‍ തെരുവില്‍
ട്രംപിന്റെ 'കലാപ' ആഹ്വാനം ഏറ്റെടുത്ത് അമേരിക്കക്കാര്‍

ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് കൊറോണ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ക്യുമോ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരവരുടെ നിലക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പരാതി പറച്ചില്‍ മതിയാക്കി പണിയെടുക്കണമെന്നും ആവശ്യത്തിന് പണവും സഹായവും നല്‍കിയിട്ടും ഒരു നന്ദിവാക്കുപോലും ന്യൂയോര്‍ക്ക് ഗവര്‍ണറില്‍ നിന്നുമുണ്ടായില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.

'ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നു, നുണ പ്രചരിപ്പിക്കുന്നു' ട്രംപിനെതിരെ വാഷിങ്ടണ്‍ ഗവര്‍ണര്‍
Also Read

'ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നു, നുണ പ്രചരിപ്പിക്കുന്നു' ട്രംപിനെതിരെ വാഷിങ്ടണ്‍ ഗവര്‍ണര്‍

സോഷ്യല്‍മീഡിയയിലൂടെയാണ് പല സമരങ്ങളും ആളുകളെ സംഘടിപ്പിച്ചത്. കാലിഫോര്‍ണിയയിലെ ഹണ്ടിംങ്ടണ്‍ ബീച്ചില്‍ നൂറിലേറെ പേരാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിക്കാനിറങ്ങിയത്.'സ്വതന്ത്രമായി ജീവിക്കൂ അല്ലെങ്കില്‍ മരിക്കൂ', 'നമുക്ക് സ്വീഡനെ പോലെയാവാം', 'എനിക്ക് മുടിവെട്ടണം', 'ദൈവം എനിക്ക് പ്രതിരോധ ശക്തി നല്‍കിയിട്ടുള്ളത് വെറുതേയല്ല', 'വസ്തുതകള്‍ അല്ലാതെ പേടിയല്ല', 'ഞാന്‍ ക്വാറന്റെയ്‌ന് ശേഷം(അസ്ഥികൂടത്തിന്റെ ചിത്രം)' എന്നിങ്ങനെവിവിധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു സമരക്കാരുടെ പ്രതിഷേധം.