LiveTV

Live

International

കമ്മ്യൂണിസ്റ്റ് സ്‌റ്റേറ്റല്ല, ഇന്ത്യയിലെ സ്‌റ്റേറ്റ്: ലേഖനം തിരുത്തി വാഷിങ്ടൺ പോസ്റ്റ്

കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും അടക്കമുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

കമ്മ്യൂണിസ്റ്റ് സ്‌റ്റേറ്റല്ല, ഇന്ത്യയിലെ സ്‌റ്റേറ്റ്: ലേഖനം തിരുത്തി വാഷിങ്ടൺ പോസ്റ്റ്

കോവിഡ് 19 നേരിടുന്നതിലെ കേരളീയ മാതൃകയെ പ്രശംസിച്ചു കൊണ്ടുള്ള ലേഖനത്തിൽ തിരുത്തലുമായി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. ഏപ്രിൽ 10 ന് 'അത്യുത്സാഹത്തോടെയുള്ള പരിശോധനകൾ, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, പാകംചെയ്ത ഭക്ഷണം: കമ്മ്യൂണിസ്റ്റ് സ്‌റ്റേറ്റ് കൊറോണവൈറസ് വളവ് നിവർത്തിയതെങ്ങനെ?' (Aggressive testing, contact tracing, cooked meals: How the Indian state of Kerala flattened its coronavirus curve) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം സംബന്ധിച്ചുള്ള വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്.

കേരളത്തിലെ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റിന്റെ ഇന്ത്യ കറസ്‌പോണ്ടന്റ് നിഹ മസിഹ് തയ്യാറാക്കിയ റിപ്പോർട്ടാണ് വിവാദമായത്. പരാമർശങ്ങളിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ലേഖത്തിനു കീഴിൽ കമന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുത്ത് വന്നിരിക്കുന്നത്.

ഏപ്രില്‍ 10
ഏപ്രില്‍ 10

കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും അടക്കമുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സംസ്ഥാനം ഭരിച്ച ദിവസങ്ങൾ മൊത്തം കണക്കാക്കിയാലും 30 വർഷം തികയില്ലെന്നും, കമ്മ്യൂണിസ്റ്റ് ഇതര സർക്കാറുകളാണ് കൂടുതൽ കാലം ഭരിച്ചതെന്നും സമൂഹമാധ്യമങ്ങൾ സമർത്ഥിച്ചതോടെയാണ് വാഷിങ്ടൺ പോസ്റ്റ് തിരുത്തൽ നടത്തിയത്.

ഏപ്രില്‍ 10
ഏപ്രില്‍ 10
ഏപ്രില്‍ 16
ഏപ്രില്‍ 16

'മുപ്പത് വർഷത്തിലേറെയായുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സംസ്ഥാനം പൊതുവിദ്യാഭ്യാസം, വിശാല ആരോഗ്യരക്ഷാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു' എന്നാണ് ലേഖനത്തിന്റെ പ്രാഗ് രൂപത്തിൽ ഉണ്ടായിരുന്നത്. അത് '1950 മുതൽ വിവിധ സർക്കാറുകളിലായി കമ്മ്യൂണിസ്റ്റുകൾ 30 വർഷത്തിലേറെ അധികാരം കയ്യേറിയ സംസ്ഥാനത്ത് സംസ്ഥാനം പൊതുവിദ്യാഭ്യാസം, വിശാല ആരോഗ്യരക്ഷാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തി' എന്നാക്കി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലേഖനത്തിന്റെ അവസാന ഭാഗത്ത് ഇതുസംബന്ധിച്ചുള്ള തിരുത്തും വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചു.

കമ്മ്യൂണിസ്റ്റ് സ്‌റ്റേറ്റല്ല, ഇന്ത്യയിലെ സ്‌റ്റേറ്റ്: ലേഖനം തിരുത്തി വാഷിങ്ടൺ പോസ്റ്റ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റുപാര്‍ട്ടികളുമായി ഇടവിട്ടാണ് കേരളം ഭരിച്ചിരുന്നത് എന്നകാര്യം വ്യക്തമാക്കുന്നതിനായി ലേഖനം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് തിരുത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ച് വാഷിംങ്ടണ്‍ പോസ്റ്റ്
Also Read

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ച് വാഷിംങ്ടണ്‍ പോസ്റ്റ്