LiveTV

Live

International

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: ബെർനി സാൻഡേഴ്‌സ് പിന്മാറി

സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധികനികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ്, സ്വയം സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് എന്നു വിശേഷിപ്പിക്കുന്ന സാൻഡേഴ്‌സ് ശ്രദ്ധനേടിയത്

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: ബെർനി സാൻഡേഴ്‌സ് പിന്മാറി

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ നിന്ന് സെനറ്റർ ബെർനി സാൻഡേഴ്‌സ് പിന്മാറി. ഇതോടെ രണ്ടാമൂഴം ലക്ഷ്യമിടുന്ന പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരിക മുൻ വൈസ് പ്രസിഡണ്ട് ജോ ബിഡനെയായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പായി.

പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായ സാൻഡേഴ്‌സ്, പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ 78-കാരനായ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം ബിഡന് 1217 ഡെലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോൾ സാൻഡേഴ്‌സിനെ 914 പേർ മാത്രമേ പിന്തുണക്കുന്നുള്ളൂ. 2015-ൽ ഹിലരി ക്ലിന്റനോട് തോറ്റ സാൻഡേഴ്‌സ് മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു.

സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ്, സ്വയം സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് എന്നു വിശേഷിപ്പിക്കുന്ന സാൻഡേഴ്‌സ് ഇത്തവണ ശ്രദ്ധനേടിയത്. പുരോഗമനപരമായ പലകാര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, തെക്കൻ സ്റ്റേറ്റുകളിലെ ആഫ്രിക്കൻ അമേരിക്കക്കാർക്കിടയിലെ പിന്തുണ ജോ ബിഡന് തുണയാവുകയായിരുന്നു.