LiveTV

Live

International

ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ച ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപിന്‍റെ പകരം വീട്ടല്‍

തന്റെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ചതിന് കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൈക്കിള്‍ അറ്റ്കിന്‍സണെയാണ് ട്രംപ് പുറത്താക്കിയത്.

ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ച ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപിന്‍റെ പകരം വീട്ടല്‍

ഇംപീച്ച്‌മെന്റ് അന്വേഷണത്തിൽ ഉൾപ്പെട്ട ഇന്റലിജൻസ് ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപിന്‍റെ പ്രതികാര നടപടി. തന്റെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ചതിന് കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൈക്കിള്‍ അറ്റ്കിന്‍സണെയാണ് ട്രംപ് പുറത്താക്കിയത്.
കഴിഞ്ഞ വർഷം ട്രംപിനിെതിരെയുള്ള ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിച്ച യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്നു മൈക്കിള്‍ അറ്റ്കിന്‍സണ്‍.

ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വഴിവെച്ച ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപിന്‍റെ പകരം വീട്ടല്‍

സില്‍ബ്ലോവറുടെ പരാതി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ അറ്റ്കിന്‍സണ്‍ പരാജയപ്പെട്ടു എന്ന് പ്രഖ്യാപിച്ച ട്രംപ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജനറലായി നിയമിക്കുന്നവരിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഇൻസ്പെക്ടർ ജനറലിനെ സംബന്ധിച്ചിടത്തോളം എനിക്ക് അങ്ങനെയില്ലെന്നും ട്രംപ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് അയച്ച കത്തില്‍ പറഞ്ഞു. കരിയർ ഇന്റലിജൻസ് പ്രൊഫഷണലായ തോമസ് മൻഹൈം തൽക്കാലം ആക്ടിംഗ് ഇൻസ്പെക്ടർ ജനറലായി പ്രവർത്തിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നേരത്തെ യു.എസ് കോണ്‍ഗ്രസില്‍ ട്രംപിനെതിരെ വിസില്‍ബ്ലോവറുടെ പരാതിയുണ്ടായിരുന്നുവെന്ന് അറ്റ്കിന്‍സണ്‍ പറഞ്ഞിരുന്നു. മുൻവൈസ് പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഇതിനായി യുക്രെയ്നുള്ള സൈനിക സഹായം പിടിച്ചുവെച്ചു എന്നുമായിരുന്നു ട്രംപിനെതിരായ ആരോപണം. ഇതിനെ തുടര്‍ന്ന് ട്രംപിനെതിരെ അന്വേഷണം നടക്കുകയും ഇംപീച്ചമെന്‍റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അധികാര ദുർവിനിയോഗം, കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ കടന്നെത്തിയ പ്രമേയങ്ങൾ റിപ്പബ്ലിക്കൻ പക്ഷത്തിന് മേൽക്കയ്യുള്ള സെനറ്റിൽ പരാജയപ്പെട്ടു. പ്രമേയങ്ങൾ സെനറ്റ് തള്ളിയതോടെ ട്രംപ് ഇംപീച്ച്മെന്‍റെിനെ അതിജീവിക്കുകയായിരുന്നു.

എന്നാല്‍ കൊറോണ കാലത്ത് രാഷ്ട്രീയ കളിച്ച് അറ്റ്കിന്‍സണെ പുറത്താക്കിയ ട്രംപിന്റെ നടപടി മനസ്സാക്ഷിക്ക് വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് സെനറ്റ് ഇന്റലിജന്‍സ് പാനല്‍ അംഗം മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും ആശങ്കപ്പെടുന്നുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.