LiveTV

Live

International

നാല് വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി എന്തുകൊണ്ടാണ് ഇങ്ങിനെ ‘അധിക’പ്രസംഗിയാകുന്നത്?

വര്‍ഷത്തിലെ എല്ലാ മസങ്ങള്‍ക്കും 30 അല്ലെങ്കില്‍ 31 ദിവസങ്ങളുണ്ട് .എന്നാല്‍ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളേയുള്ളു

നാല് വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി എന്തുകൊണ്ടാണ് ഇങ്ങിനെ ‘അധിക’പ്രസംഗിയാകുന്നത്?

ഇന്ന് ഫെബ്രുവരി 29. നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു ദിവസം നമുക്ക് ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഫെബ്രുവരി 29 നാല് കൊല്ലത്തിലൊരിക്കല്‍ വരുന്നത്? അതിന്റെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

വര്‍ഷത്തിലെ എല്ലാ മസങ്ങള്‍ക്കും 30 അല്ലെങ്കില്‍ 31 ദിവസങ്ങളുണ്ട് .എന്നാല്‍ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളേയുള്ളു. നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന ഫെബ്രുവരിക്ക് 29 ദിവസങ്ങള്‍ ഉണ്ടാകാറുമുണ്ട്. ഇന്ന് അത്തരമൊരു ഫെബ്രുവരി 29 ആണല്ലോ ? എന്നാല്‍ എന്ത് കൊണ്ടാണ് ഫെബ്രുവരിക്ക് ദിവസങ്ങള്‍ കുറവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ . ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിത്.

എന്താണ് അധി വര്‍ഷം. ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലംവെക്കാനടുക്കുന്ന സമയമാണ് സൗരവർഷമെന്ന് പറയുന്നത്. ഇത് 365 ദിവസത്തിലും അല്പം കൂടുതലുണ്ട്. കൃത്യമായി പറഞ്ഞാൽ 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ് 46 സെക്കൻഡ് ഇതിനെ പൊതുവേ 365 ദിവസമാക്കിയാണ് സാധാരണയായി വർഷം നിശ്ചയിച്ചത്. അങ്ങനെ വരുമ്പോള്‍ ബാക്കിയായ സമയങ്ങൾ ചേർത്ത് നാലു വർഷത്തിലൊരിക്കൽ ഒരു ദിവസമാക്കി. ഫെബ്രുവരിയിലാണത്. ഇങ്ങനെ ഒരുദിവസം കൂട്ടിച്ചേർത്ത വർഷങ്ങളെയാണ് അധിവർഷം (ലീപ്പ് ഇയർ) എന്നു പറയുന്നത്.

അധിവർഷം കണ്ടുപിടിക്കാൻ ലളിതമായ ഒരു ഗണിതസൂത്രം മതി. വർഷത്തെ 4-കൊണ്ട് ഹരിച്ചുനോക്കുക. പൂർണമായി ഹരിക്കാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ അത് അധിവർഷമായിരിക്കും. ഉദാഹരണത്തിന് 1944, 1980, 2016 എന്നിവയെയെല്ലാം 4-കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നയാണ്. അതിനാൽ അവ അധിവർഷങ്ങളാണ്.

പക്ഷേ, നൂറ്റാണ്ടുതികയുന്ന വർഷങ്ങളാണെങ്കിൽ (ശതവർഷങ്ങൾ) ഒരു വ്യത്യാസമുണ്ട്. അവയെ 4-കൊണ്ടല്ല, 400 കൊണ്ടാണ് ഹരിച്ചുനോക്കേണ്ടത്. അപ്പോൾ പൂർണമായി ഹരിക്കാനാവുന്നുണ്ടെങ്കിലേ അത് അധിവർഷമാവൂ. 1200, 1600, 2000 എന്നിവ ശതവർഷങ്ങളാണ്. ഇവയെ 400 കൊണ്ട് പൂർണമായി ഹരിക്കാം. അതിനാൽ അവ അധിവർഷങ്ങളാണ്. 1000, 1100, 1400 എന്നിവ ശതവർഷങ്ങളാണെങ്കിലും അവ 400-കൊണ്ട് പൂർണമായി ഹരിക്കാനാവില്ല. അതിനാൽ അവ അധിവർഷങ്ങളുമല്ല.

ജൂലിയന്‍ കലണ്ടര്‍

ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗിച്ചിരുന്നത് ജൂലിയൻ കലണ്ടറായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസസിന്റെ നിർദേശപ്രകാരം നടപ്പാക്കിയതാണ്. ഒരു വർഷമെന്നത് 365 ദിവസത്തെക്കാൾ അല്പം കൂടുതലാണല്ലോ. കൃത്യമായി പറഞ്ഞാൽ 365 ദിവസവും അഞ്ചു മണിക്കൂറും 48 മിനിറ്റും 46 സെക്കൻഡും). പക്ഷേ, 365 ദിവസങ്ങളാക്കിയാണ് ഈ കലണ്ടറിൽ ഓരോ വർഷവും ഉണ്ടായിരുന്നത്. പക്ഷേ, അപ്പോഴുള്ള ബാലൻസ് പരിഹരിക്കാൻ ആ കലണ്ടറിൽ നാലുവർഷം കൂടുമ്പോള്‍ ഫെബ്രുവരിയിൽ ഒരു ദിവസം കൂട്ടി, 29 ദിവസങ്ങളാക്കുകയും ചെയ്തിരുന്നു. അപ്പോഴും ഒരു ചെറിയ ബാലൻസ് കിടന്നു. ഗ്രിഗോറിയൻ കലണ്ടർ വന്നതോടെയാണ് ആ പ്രശ്നം തീർന്നത്.

ഗ്രിഗോറിയൻ കലണ്ടർ

ഒരു ദിവസമെന്നാൽ 24 മണിക്കൂറാണ്. നാലു വർഷം കൂടുമ്പോൾ ഒരു അധികദിവസം കൂട്ടിയപ്പോൾ ഓരോ വർഷത്തിനും 6 മണിക്കൂർ (24-ന്റെ നാലിലൊന്ന്) ലഭിച്ചു. വേണ്ടത് ശരിക്കും 5 മണിക്കൂർ 48 മിനിറ്റ്& 46 സെക്കൻഡേ ഉള്ളൂ. അപ്പോഴും ദിവസവും 11 മിനിറ്റിലും അല്പം കൂടുതൽ കിടന്നു. ഈ അധികസമയങ്ങൾ പെരുകിപ്പെരുകി 16-നൂറ്റാണ്ടെത്തുന്പോഴേക്കും കലണ്ടറിൽ 10 ദിവസത്തെ വ്യത്യാസം വന്നിരുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നത് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയാണ്. അദ്ദേഹം 1582 ഒക്ടോബർ 4 വ്യാഴാഴ്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബർ 15 വെള്ളിയാഴ്ച എന്നാക്കി മാറ്റി. അതുവരെ അധികം വന്ന 10 ദിവസം കുറയ്ക്കുകയായിരുന്നു ചെയ്തത്. ഭാവിയിൽ ഈപ്രശ്;നം വരാതിരിക്കുവാൻ, ഇന്നു കാണുന്ന വിധത്തിൽ ക്രമപ്പെടുത്തലുകളും ചെയ്തു. ജ്യോതിശ്ശാസ്ത്രകാരനും തത്ത്വചിന്തകനുമായിരുന്ന അലോഷിയസ് ലിലിയസാണ് ഈ കലണ്ടർ തയ്യാറാക്കിയത്. ഗ്രിഗോറിയൻ കലണ്ടറാണ് ഇന്ന് നമ്മൾ പിന്തുടരുന്നത്.

മറ്റെല്ലാ ദിവസങ്ങളിലുമെന്ന് പോലെ നല്ല കാര്യങ്ങളും ദുരന്ത സംഭവങ്ങളും ഉണ്ടായ ദിവസമാണ് ഫെബ്രുവരി 29 . മൊറോക്കോയില്‍ മൂവായിരത്തിലേറെ പേര്‍ മരിച്ച ഭൂചലനം 1960 ഫെബ്രുവരി 29 ലായിരുന്നു. പെറുവില്‍ ബോയിങ്ങ് വിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചതും 1996 ഫെബ്രുവരി 29നായിരുന്നു. അതേ സമയം ലോക പ്രസിദ്ധരായിത്തീര്‍ന്ന ഒട്ടേറപ്പേര്‍ ജനിച്ച ദിവസം കൂടിയാണിന്ന്.