LiveTV

Live

International

‘കുള്ളനെന്ന് വിളിച്ച് കൂട്ടുകാരുടെ പരിഹാസം’; കണ്ണീരോടെ കരഞ്ഞ് കൊന്നുതരുമോയെന്ന് ചോദിച്ച് കുഞ്ഞുവിദ്യാര്‍ഥി-വീഡിയോ വൈറല്‍

‘കുള്ളനെന്ന് വിളിച്ച് കൂട്ടുകാരുടെ പരിഹാസം’; കണ്ണീരോടെ കരഞ്ഞ് കൊന്നുതരുമോയെന്ന് ചോദിച്ച് കുഞ്ഞുവിദ്യാര്‍ഥി-വീഡിയോ വൈറല്‍

ബോഡി ഷെയ്മിംഗ് മലയാളിക്ക് അത്ര അപരിചിതമായ വാക്കാകാന്‍ സാധ്യതയില്ല. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ശ്രദ്ധേയമായ സിനിമയായ തമാശ മനുഷ്യര്‍ക്കിടയിലെ പരിമിതികളെ പരിഹസിക്കുന്നവര്‍ക്ക് നേരെയുള്ള കണ്ണാടിയായിരുന്നു. സിനിമ കണ്ട പലരും ചെറുതും വലുതുമായി മറ്റുള്ളവരുടെ കുറ്റങ്ങളെയും കുറവുകളെയും ഇകഴ്ത്തുന്നതിനെ പരസ്യമായി എതിര്‍ക്കാനും മുന്‍ അനുഭവങ്ങള്‍ വെച്ച് അംഗീകരിക്കാനും ശ്രമിച്ചു. മലയാളത്തില്‍ ഇറങ്ങിയ കുള്ളന്റെ ഭാര്യ എന്ന ചിത്രവും ഇതെ വിഷയം ചെറിയ രീതിയില്‍ സംസാരിച്ച സിനിമയായിരുന്നു.

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുണ്ട്. കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡന്‍ കരഞ്ഞ് കൊണ്ട് തനിക്ക് കൂട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കണ്ണീരില്‍ കുതിര്‍ന്ന് സങ്കടത്തോടെ പറയുന്ന വീഡിയോ. തന്റെ കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തനിക്ക് ഒരു കയറ് തരുമോ ഒന്നു കൊന്നുതരുമോയെന്നും ചോദിക്കുന്ന വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്. ക്വാഡന്റെ അമ്മ യരാഖ ബെയില്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് ഇന്റര്‍നെറ്റിനെ കണ്ണീരിലാഴ്ത്തിയത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്ന്’; വിലപിക്കുന്ന വീഡിയോ കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്നതാണ്.

വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു ‍കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളെ ശരിയായ വിദ്യാഭ്യാസത്തോടൊപ്പം മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും പഠിപ്പിക്കണമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രതികരിച്ചു.

ക്വാഡനും അമ്മ യരാക ബെയ്ലിയും
ക്വാഡനും അമ്മ യരാക ബെയ്ലിയും

134,000ലധികം തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ട വീഡിയോ വീക്ഷിച്ച നിരവധി പേരാണ് കുഞ്ഞുവിദ്യാര്‍ഥിയെ പിന്തുണച്ചും സനേഹം പങ്കുവെച്ചും രംഗത്തുവന്നത്. ആസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തു.