LiveTV

Live

International

കൊറോണ വൈറസിനെ തുരത്തുന്നവര്‍ക്ക് ഒരു കോടി, വാഗ്ദാനവുമായി ജാക്കി ചാന്‍

ലോകത്തെ പേടിപ്പെടുത്തുന്ന കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കി ആക്ഷന്‍ കിങ് ജാക്കി ചാന്‍.

കൊറോണ വൈറസിനെ തുരത്തുന്നവര്‍ക്ക് ഒരു കോടി, വാഗ്ദാനവുമായി ജാക്കി ചാന്‍

ലോകത്തെ പേടിപ്പെടുത്തുന്ന കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കി ആക്ഷന്‍ കിങ് ജാക്കി ചാന്‍. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം നിരവധി പേരുടെ ജീവനെടുത്ത വൈറസിനെതിരെ ലോകമൊന്നടങ്കം ജാഗ്രത തുടരുകയാണ്.

കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു. ഇതിനകം തന്നെ ദുരിതാശ്വാസമായി ചൈനയിലേക്ക് വലിയ തുക കൈമാറിയിട്ടുണ്ട് താരം.

ചൈനയിലും ഫിലിപ്പീന്‍സിലും ഉണ്ടായ ഓരോ മരണങ്ങള്‍ അടക്കം 910 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 6500 രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.