LiveTV

Live

International

കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗം ഇന്ന് രാത്രി; പിന്നിൽ ചൈന

ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് ചൈനയുടെ ഇടപെടലിൽ സമാനമായ ഒരു യോഗം കഴിഞ്ഞ ആഗസ്റ്റിലും സുരക്ഷാ കൗൺസിൽ ചേർന്നിരുന്നു.

കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗം ഇന്ന് രാത്രി; പിന്നിൽ ചൈന

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ ഇന്നു രാത്രി അടച്ചിട്ടമുറിയിൽ ചർച്ചനടത്തും. പാകിസ്ഥാന്റെ സഖ്യകക്ഷി ചൈനയിൽ നിന്നുള്ള സമ്മർദത്തെത്തുടർന്നാണ് കൂടിക്കാഴ്ചയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് ചൈനയുടെ ഇടപെടലിൽ സമാനമായ ഒരു യോഗം കഴിഞ്ഞ ആഗസ്റ്റിലും സുരക്ഷാ കൗൺസിൽ ചേർന്നിരുന്നു. കശ്മീർ വിഷം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമാണ് ആ യോഗത്തിൽ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങളായ ഫ്രാൻസും റഷ്യയും അമേരിക്കയും ബ്രിട്ടനും നിന്നത്. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

കശ്മീർ പ്രശ്‌നത്തിന് ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഫ്രഞ്ച് അധികൃതർ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു.