ടൊറന്റോയില്‍ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുത്ത പരിപാടിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ദേശീയ ഗാനം ആലപിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ടൊറന്റോയില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം. ടൊറന്റോ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.
ടൊറന്റോ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഹിന്ദി ദിവസ് പരിപാടിക്കിടെയാണ് പ്രതിഷേധമുയര്‍ന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ വാചകങ്ങള്‍ അച്ചടിച്ച ടീ ഷര്‍ട്ട് ധരിച്ച് പ്രതിഷേധക്കാര്‍ ഹാളിലേക്ക് കയറി.
ക്ഷണിക്കപ്പെടാതെ എത്തിയവര്‍ എന്ന് ആരോപിച്ച് സംഘാടകര്‍ പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. ഇതോടെ ഇവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചുകൊണ്ട് പ്രതിഷേധം അവസാനിപ്പിച്ചു. പിന്നാലെ അതേ ഹാളില്‍ സ്പീക്കര്‍ ഓം ബിര്‍ല ഹിന്ദി ദിവസ് പരിപാടിയില്‍ പങ്കെടുത്തു.