അമേരിക്ക - ഇറാന് സംഘര്‍ഷം മുറുകുന്നു | Live Updates
ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മുറുകിയത്.

സുലൈമാനിയുടെ ഖബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 35 മരണം

യു.എസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 35 പേർ കൊല്ലപ്പെട്ടു. സുലൈമാനിയുടെ ജന്മനാടായ കെര്‍മനിലാണ് അപകടം നടന്ന്. ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.
Last updated
ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക
യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സൗദി അറേബ്യ. സൗദി ഉപ പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. അമേരിക്ക ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് പോംപിയോ സൗദിയെ അറിയിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പർ, ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രിയാൻ എന്നിവരുമായും ഖാലിദ് ബിൻ സൽമാൻ ചർച്ച നടത്തി.
Last updated
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്. ഇതിന് അംഗീകാരം നല്കുന്ന ബില്ലിന് ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് നടപടി.
3000 ട്രൂപ്പ് സൈനികര്‍ കൂടി പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു
സംഘര്‍ഷ സാധ്യത നിലനില്‍ക്കെ, യുഎസ് തീരുമാന പ്രകാരമുള്ള 3000 ട്രൂപ്പ് സൈനികര്‍ കൂടി പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു. എണ്‍പത്തി രണ്ടാമത് യുഎസ് വ്യോമ സേനാ വിഭാഗത്തിലെ ദ്രുത കര്‍മ സേനാ (ഇമ്മീഡിയറ്റ് റെസ്പോണ്‍സ് ഫോഴ്സ്) വിഭാഗമാണ് പുറപ്പെട്ടത്. പശ്ചിമേഷ്യയിലെ വിവിധ സൈനിക വിഭാഗങ്ങളില്‍ ഇവര്‍ എത്തിച്ചേരുമെന്ന് പെന്റഗണ്‍ അറിയിച്ചു.
Last updated