LiveTV

Live

International

വായനക്കാരെ എഴുത്തിന്റെ മാന്ത്രികതയില്‍ കുരുക്കിയിട്ട സാഹിത്യകാരന്‍; മാര്‍ക്വിസിന് നൊബേല്‍ സമ്മാനിക്കപ്പെട്ട ദിവസം

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവലിനെ മുന്‍നിര്‍ത്തിയായിരുന്നു ആ പുരസ്കാരം

 വായനക്കാരെ എഴുത്തിന്റെ മാന്ത്രികതയില്‍ കുരുക്കിയിട്ട സാഹിത്യകാരന്‍; മാര്‍ക്വിസിന് നൊബേല്‍ സമ്മാനിക്കപ്പെട്ട ദിവസം

ലോകത്തെങ്ങുമുള്ള വായനക്കാരെ എഴുത്തിന്റെ മാന്ത്രികതയില്‍ കുരുക്കിയിട്ട വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ മാര്‍ക്വിസിന് നൊബേല്‍ സമ്മാനിക്കപ്പെട്ട ദിവസമായിരുന്നു അത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവലിനെ മുന്‍നിര്‍ത്തിയായിരുന്നു ആ പുരസ്കാരം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവലിനെ മുന്‍നിര്‍ത്തിയായിരുന്നു ആ പുരസ്കാരം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുന്ന പുസ്തകമാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ച് മാര്‍ക്വിസ് നടത്തിയ പ്രസംഗം ലോകം ആവേശപൂര്‍വമാണ് കേട്ടത്.

കവികള്‍, യാചകര്‍, സംഗീതജ്ഞര്‍, പ്രവാചകന്മാര്‍, യോദ്ധാക്കള്‍, തെമ്മാടികള്‍ - ഇങ്ങനെ എല്ലാ മനുഷ്യജീവികള്‍ക്കും ജീവിതത്തിന്റെ കഠിന യാഥാര്‍ഥ്യങ്ങളുണ്ട്. നമുക്ക് വളരെ കുറച്ച് ഭാവനയേ ആവശ്യമുള്ളൂ. അവരുടെയെല്ലാം ജീവിതം വിശ്വസനീയമായി അവതരിപ്പിക്കാനുള്ള പരമ്പരാഗത രീതികളില്ലാതാണ് പ്രശ്നം.

1967ലാണ് മാർക്വിസിന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ഏകാന്തതയുടെ നൂറ് വർഷങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുന്നത്. ലാറ്റിനമേരിക്കയുടെ ഉൽപ്പത്തിപ്പുസ്തകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്റെ അഞ്ചു കോടിയിലേറെ പ്രതികളാണ് വിറ്റുപോയത്. 46 ഭാഷകളില്‍ പരിഭാഷ വന്നു. മാർക്വിസിനെ വിശ്വവിഖ്യാത സാഹിത്യകാരൻമാരുടെ നിരയിലേക്ക് ഉയർത്തിയ നോവലും ഇതാണ്.

ലാറ്റിനമേരിക്കന്‍ ജീവിതത്തില്‍ കോളനിവത്കരണം സൃഷ്ടിച്ച രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങളുടെ പാഠപുസ്തകമാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. യാഥാര്‍ഥ്യങ്ങളില്‍ മാന്ത്രിക ഭാവന പടര്‍ത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാര്‍ക്വിസിന്റെ മാജിക്കല്‌ റിയലിസം ലോകമെന്പാടുമുള്ള വായനക്കാരെ വിസ്മയിപ്പിച്ചു.

കൊളംബിയയിലെ സാങ്കൽപ്പിക ഗ്രാമമായ മക്കോണ്ടയിലെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പറയുന്നത്. നോവലിലെ കേന്ദ്ര കഥാപാത്രമായ ഹോസ് ആര്‍കേദിയോ ബ്വാന്തിയ ഒരു ദിവസം രാത്രി ചില്ലുകൊണ്ട് നിർമ്മിച്ച ഒരു നഗരം സ്വപ്നം കാണുന്നു. പിറ്റേ ദിവസം അയാൾ അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന നദിയുടെ കരയിൽ മക്കോണ്ട നഗരം നിർമ്മിക്കുന്നു. .മക്കോണ്ടയിലെ ഏഴ് തലമുറയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വെബ്സീരീസാകാനുള്ള തീരുമാനം ഈ വര്‍ഷമാണുണ്ടായത്. സ്പാനിഷ് ഭാഷയിൽ നിർമ്മിക്കുന്ന വെബ് സീരീസ് മാർകേസിന്റ ജൻമദേശമായ കൊളംബിയയിലാണ് ചിത്രീകരണം നടത്തുന്നത്. നെറ്റ്ഫ്ലിക്സാണ് വെബ്സീരീസ് നിര്‍മിക്കുന്നത്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വായനക്കാര്‍ നെഞ്ചേറ്റുന്നതുകണ്ട മാര്‍ക്വിസ് പറഞ്ഞു. എന്റെ മുറിയുടെ ഏകാന്തതയില്‍ അക്ഷരമാലയിലുള്ള 28 അക്ഷരങ്ങളും രണ്ട് വിരലുകളും ചേര്‍ത്ത് എഴുതിയത് കോടിക്കണക്കിനു ജനങ്ങള്‍ വായിക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ ആയുധപ്പുരയ്ക്ക് ബുദ്ധിഭ്രമം ബാധിക്കുന്നു.

സിനിമാ നടന്മാര്‍ക്കും പോപ് ഗായകര്‍ക്കും മാത്രം കിട്ടുന്ന താരപദവി ജീവിച്ചിരുന്ന കാലത്ത് മാര്‍കേസിനു ലഭിച്ചിരുന്നു. കോടിക്കണക്കിനു വായനക്കാരാണ് മാര്‍കേസിനുണ്ടായിരുന്നത്, ഇന്നമുള്ളത്.