LiveTV

Live

International

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റത്തിന് അംഗീകാരം നല്‍കി അമേരിക്ക

ഇതുവരെയുള്ള നിലപാട് മാറ്റി ഇസ്രായേല്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നില്ലെന്ന പുതിയ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റത്തിന് അംഗീകാരം നല്‍കി അമേരിക്ക

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റത്തിന് അംഗീകാരം നല്‍കി അമേരിക്ക. ഇതുവരെയുള്ള നിലപാട് മാറ്റി ഇസ്രായേല്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നില്ലെന്ന പുതിയ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്.

വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ചെന്നും വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റം നിയമവിരുദ്ധമല്ലെന്നുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയത്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലമിലുമായി 140 ഇടങ്ങളിലായി 6 ലക്ഷം പേരാണ് കുടിയേറിയിരിക്കുന്നത്. ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിച്ചതിനു ശേഷം വീണ്ടും അധിനിവേശം നടത്തിയ പ്രദേശങ്ങളാണിവ. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരവും അനധികൃതമാണ് ഈ കുടിയേറ്റം. ഇസ്രായേലും ഫലസ്തീനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഭാവിയില്‍ ഫലസ്തീന്‍ ഒരു രാഷ്ട്രമായി അംഗീകരിക്കുകയാണെങ്കില്‍ അതിലെ തന്ത്രപ്രധാന ഇടങ്ങളാണ് ഈ പ്രദേശങ്ങള്‍.

ഒബാമയുടെ ഭരണകാലത്ത് നിയമവിരുദ്ധമായ ഇസ്രയേൽ കുടിയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തെ വീറ്റോ ചെയ്യാതിരിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ഇതില്‍ നിന്നുള്ള വ്യക്തമായ നയം മാറ്റമാണ് ട്രംപ് സ്വീകരിക്കുന്നത് . ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റിയും യു.എസ്
കാലങ്ങളായി ഫലസ്തീനികൾക്ക്
നൽകിവന്ന സാമ്പത്തിക സഹായവും നിർത്തലാക്കിയും ഗോലന്‍കുന്നുകള്‍ ഇ സ്രായേലിന്റെ ഭാഗമായി അംഗീകരിച്ചും തുടര്‍ന്നു പോരുന്ന ട്രംപിന്റെ കടുത്ത ഇസ്രായേല്‍ അനുകൂല നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനവും . ഫലസ്തീനിലും അറബ് ലോകത്തും അമേരിക്കയുടെ തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.