ഗോതബയ രജപക്സെ ശ്രീലങ്ക പ്രസിഡന്റാകും
ഈസ്റ്റർദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ രാജ്യസുരക്ഷ തന്നെയാണ് പ്രധാന ചര്‍ച്ചയായത്.

ഗോതബയ രജപക്സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 52.25 ശതമാനം വോട്ടുകള്‍ നേടിയാണ് ശ്രീലങ്കയുടെ മുൻ പ്രതിരോധ സെക്രട്ടറിയും മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ സഹോദരനുമായ ഗോതബയ വിജയമുറപ്പിച്ചത്.
35 പേരാണ് ശ്രീലങ്കന്‍ പ്രസിഡന്റു പദത്തിലേക്ക് മത്സരിച്ചിരുന്നത്. ഈസ്റ്റർദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ രാജ്യസുരക്ഷ തന്നെയാണ് പ്രധാന ചര്‍ച്ചയായത്. എല്‍.ടി.ടി.ഇ യെ തുടച്ചുനീക്കിയ സൈനിക നടപടിയുണ്ടായ കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗൊതബായ രജപക്സെ. രാജ്യം പുതിയ ഭീഷണി നേരിടുന്ന കാലത്തും ഗൊതബായക്ക് രാജ്യത്ത സുരക്ഷയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് ഭൂരിപക്ഷം ജനങ്ങലും വിശ്വസി്ചചു എന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ഭരണ കക്ഷിയായ യു.എൻ.പിയുടെ സജിത് പ്രേമദാസാണ് രണ്ടാം സ്ഥാനത്ത്.
ന്യൂനപക്ഷങ്ങളായ തമിഴര്‍ക്കും മുസ്ലിംകള്ക്കും ഇടയില്‍ രാജപക്സെ വിരുദ്ധ വികാരമായിരുന്നു നിലനിന്നത്. അതു കൊണ്ടു തന്നെ ന്യൂന പക്ഷ മേഖലകളില്‍ സജിത്തിനാണ് കൂടുതല്‍ വോട്ടുകകള്‍ ലഭിച്ചത്. ഗോതബയയുടെ വിജയം ശ്രീലങ്കയിലെ തമിഴ് വംശജരും മുസ്ലിംകളും ഭീതിയോടെയാണ് കാണുന്നത്. ചൈനയെ പിന്തുണക്കുന്ന ഗോതാബായ അധികാരത്തിലേറുന്നതില്‍ ഇന്ത്യക്കും ആശങ്കപ്പെടാനുണ്ട്.