LiveTV

Live

International

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

പരാജയപ്പെട്ട അട്ടിമറി നീക്കമായിരുന്നുവെങ്കിലും ഹിറ്റ്‌ലറെ വലിയൊരു നേതാവാക്കി മാറ്റുന്നതില്‍ ബീര്‍ ഹാള്‍ പുചിന് വലിയ പങ്കുണ്ട്

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ സ്വേഛാധിപതി ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ, അഡോള്‍ഫ് ഹിറ്റ്‌ലര്‍. നാസി പാര്‍ട്ടിയുടെ തലവനായിരുന്ന ഹിറ്റലറെ ഒരു ദേശിയ നേതൃപദവിയിലേക്ക് എത്തിച്ചത് ബീര്‍ ഹാള്‍ പുച്ച് എന്നൊരു സംഭവമായിരുന്നു. ജര്‍മ്മന്‍ സര്‍ക്കാറിന് നേരെ നടത്തിയ അട്ടിമറി ശ്രമമാണ് ബീര്‍ ഹാള്‍ പുച്ച്. 1923 നവംബര്‍ 8നായിരുന്നു ആ സംഭവം നടക്കുന്നത്.

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സാമ്പത്തികമായും, രാഷ്ട്രീയമായും ജര്‍മ്മനി വലിയ തോതില്‍ തകരുകയുണ്ടായി. വലിയ വിലയാണ് യുദ്ധം മൂലം ജര്‍മനിക്ക് കൊടുക്കേണ്ടി വന്നത്. ജനങ്ങള്‍ക്കിടയില്‍ വൈമര്‍ സര്‍ക്കാറിനെതിരെ രോഷം ആളിക്കത്തുന്ന നാളുകളായിരുന്നു അത്.

സാമ്പത്തികമായി വലിയ തിരിച്ചടി നേരിടുന്ന ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്‍റേയും നാസി പാര്‍ട്ടിയുടേയും സര്‍ക്കാര്‍ വിരുദ്ധ പ്രാചാരണങ്ങള്‍ ഫലം കണ്ടു

ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ച വെഴ്സായി ഉടമ്പടിയിലെ ചില നിബന്ധനകള്‍ ജര്‍മ്മനിക്ക് മേല്‍ വലിയ സാമ്പത്തിക - രാഷ്ട്രീയ ബാധ്യതകള്‍ സൃഷ്ടിച്ചു. വെഴ്സായി ഉടമ്പടിയില്‍ ഒപ്പ് വെച്ചതിലൂടെ വൈമര്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന നിലയില്‍ നാസി പാര്‍ട്ടി പ്രചാരണം കൊഴുപ്പിച്ചു.

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണക്കാര്‍ ജര്‍മ്മനിയും കൂട്ടു കക്ഷികളും എന്നത് അംഗീകരിക്കുക എന്നതായിരുന്നു വെഴ്സായി ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഭൂമി വിട്ടുകൊടുക്കു, സമ്പൂര്‍ണ നിരായുധീകരണം, സഖ്യകക്ഷികളിലെ ചില രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയും വെഴ്സായി കരാറിലെ നിബന്ധനകളായിരുന്നു.

സാമ്പത്തികമായി വലിയ തിരിച്ചടി നേരിടുന്ന ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്‍റേയും നാസി പാര്‍ട്ടിയുടേയും സര്‍ക്കാര്‍ വിരുദ്ധ പ്രാചാരണങ്ങള്‍ ഫലം കണ്ടു. നാസി പാര്‍ട്ടിക്ക് കൂടുതല്‍ ജന പിന്തുണ ലഭിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. ജര്‍മ്മന്‍ അധികാരികള്‍ക്കെതിരെ ജനരോഷം ശക്തമാക്കാന്‍ വളരെയെളുപ്പത്തില്‍ ഹിറ്റ്ലറിനും കൂട്ടര്‍ക്കുമായി.

അന്ന് രാത്രി ഹിറ്റ്ലറൊരു മണ്ടത്തരം ചെയ്തു...

വെയ്മര്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് മുന്നോടിയായി ബവേറിയര്‍ സ്റ്റേറ്റ് സര്‍ക്കാറിനെ താഴെയിറക്കാനായി നാസികള്‍ ആദ്യ ശ്രമം നടത്തി. ഇതിനായി ബവേറിയന്‍ സറ്റേറ്റ് കമ്മിഷണറായ ഗുസ്താവ് വോന്‍ കാഹറിനെ കിഡ്നാപ്പ് ചെയ്യാന്‍ ഹിറ്റ്‌ലര്‍ തീരുമാനിച്ചു. ഇതിനായി മ്യൂണിച്ചിലെ ബീര്‍ ഹാളിലേക്ക് അനുയായികളുമായി പുറപ്പെട്ടു.

പ്രസ്തത ഹാളിലെ ഒരു രാഷ്ട്രീയ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നത് കാഹറായിരുന്നു. ബീര്‍ ഹാള്‍ പുച്ചിന് ശേഷം ഇറ്റാലിയന്‍ ഏകാധിപതി മുസോളിനി നടത്തിയ മാര്‍ച്ച് ഓണ്‍ റോം മാതൃകയില്‍ വലിയ റാലി നടത്താനായിരുന്നു ഹിറ്റ്‌ലറിന്‍റെ പദ്ധതി. എന്നാല്‍ ബീര്‍ ഹാള്‍ പുച്ച് പരാജയപ്പെട്ടു എന്നതാണ് ചരിത്രം.

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

മ്യൂണിച്ചിലെ ബീര്‍ ഹാളിലേക്ക് ഇരച്ചെത്തിയ ഹിറ്റലറും അനുയായികളും ഹാളിന്റെ മേല്‍ക്കൂരയിലേക്ക് വെടിയുതിര്‍ക്കുകയും കാഹറിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. തുടര്‍ന്ന മ്യൂണിച്ച് നഗരത്തില്‍ വലിയ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി.

അന്ന് രാത്രി ഹിറ്റ്ലറൊരു മണ്ടത്തരം ചെയ്തു. കാഹറിനെ അനുയായികളെ ഏല്‍പിച്ചിട്ട് നഗരത്തിലേക്ക് പോയി. തന്‍റെ ഉറ്റ സുഹൃത്തായ ലുഡന്‍റോഫിനെ ഏല്‍പിച്ചായിരുന്നു ഹിറ്റ്ലര്‍ ബീര്‍ ഹാള്‍ വിട്ടത്.

ഹിറ്റ്ലര്‍ ഹാള്‍ വിട്ട് പോയതോടെ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞു. സര്‍ക്കാര്‍ സൈനികര്‍ അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തി. കാഹറിനെ വിട്ടുകൊടുക്കാന്‍ ലുഡന്‍റോഫിന് നിര്‍ബന്ധിതനാവേണ്ടിയും വന്നു. തുടര്‍ന്ന് അട്ടിമറി ശ്രമം നടത്തിയതിന്റെ പേരില്‍ ഹിറ്റ്ലറെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 9 മാസത്തെ തടവ് ശിക്ഷക്ക് ശേഷം ഹിറ്റ്ലര്‍ ജയില്‍ മോചിതനായി. ഈ കാലയളവിലാണ് വിവാദ പുസ്തകമായ ‘മെയിന്‍ കാഫ്’ ഹിറ്റ്ലര്‍ രചിക്കുന്നത്.

ബീര്‍ ഹാള്‍ പുച്ച്, അഥവാ അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം

പരാജയപ്പെട്ട അട്ടിമറി നീക്കമായിരുന്നുവെങ്കിലും ഹിറ്റ്‌ലറെ വലിയൊരു നേതാവാക്കി മാറ്റുന്നതില്‍ ബീര്‍ ഹാള്‍ പുചിന് വലിയ പങ്കുണ്ട്. ഹിറ്റലറിന്‍റെ വിചാരണ നടക്കുന്ന സമയത്തെ വാദപ്രതിവാദങ്ങള്‍ പത്രങ്ങള്‍ അച്ചടിച്ചിരുന്നു. അവയെല്ലാം ജര്‍മ്മനിയുടെ രക്ഷകനായി ഹിറ്റ്ലറെ അവരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

നാസി പാര്‍ട്ടിയും ഹിറ്റലറും ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും ഈ സംഭവത്തോടെയാണ്. ബീര്‍ഹാള്‍ പുച്ചിനിടെ നാസി പാര്‍ട്ടിയുടെ പതിനാറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ രക്തസാക്ഷികളാക്കി ചിത്രീകരിക്കാനും ഹിറ്റ്ലറിന് കഴിഞ്ഞു.