LiveTV

Live

International

ട്രംപിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ജോ ബൈഡനെതിരെ അന്വേഷണം വേണമെന്ന ധാരണ പ്രകാരമാണ് യുക്രൈനിന് സൈനിക സഹായം നല്‍കിയതെന്ന്

ട്രംപിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അന്വേഷണം വേണമെന്ന ധാരണ പ്രകാരമാണ് യുക്രൈനിന് സൈനിക സഹായം നല്‍കിയതെന്ന് യുക്രൈനിലെ മുന്‍ യു.എസ് അംബാസിഡര്‍ ബില്‍ ടെയ്ലര്‍ വെളിപ്പെടുത്തി.

മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റേയും മകന്റേയും യുക്രൈനിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ട്രംപ് യുക്രൈന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നിഷേധിച്ചു.