LiveTV

Live

International

ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടിയോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്‌

ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചാണ് ജനപ്രതിനിധി സഭയുടെ നീക്കം, അന്വേഷണം അടിസ്ഥാനമില്ലാത്തത്തും, ഭരണഘടനാ വിരുദ്ധവുമെന്ന് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു.

ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടിയോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്‌

അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടിയോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്‌. ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചാണ് ജനപ്രതിനിധി സഭയുടെ നീക്കം, അന്വേഷണം അടിസ്ഥാനമില്ലാത്തത്തും, ഭരണഘടനാ വിരുദ്ധവുമെന്ന് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു. ഇതോടെ ഡൊണാള്‍ഡ് ട്രംപും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകി.

രാഷ്ട്രീയ എതിരാളി ജോ ബൈഡനെ അപകീര്‍ത്തിപ്പെടുത്താന്‍ യുക്രെയ്ന്‍റെ സഹായം തേടി എന്ന ആരോപണത്തിലാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സഭയുമായി സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് അഭിഭാഷകന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ജനവിധിയെ അട്ടിമറിക്കാനുള്ള സഭാ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കത്ത് പറയുന്നു. സഭാസമിതിയുമായി സഹകരിക്കുമെന്നാണ് നേരത്തെ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.