LiveTV

Live

International

പീറ്റര്‍ ഹാന്‍ഡ്‍കെയ്ക്കും ഓള്‍ഗ തുകാര്‍സുക്കിനും സാഹിത്യത്തിനുള്ള നൊബേല്‍

അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയ്ക്കും രചന ഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുക്കിനെ കഴിഞ്ഞ വര്‍ഷത്തെ നൊബേലിന് അര്‍ഹയാക്കിയത്

പീറ്റര്‍ ഹാന്‍ഡ്‍കെയ്ക്കും ഓള്‍ഗ തുകാര്‍സുക്കിനും സാഹിത്യത്തിനുള്ള നൊബേല്‍

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ആസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‍കെയ്ക്കാണ് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാതിരുന്ന സാഹിത്യ വിഭാഗം നോബലിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുക്കിനെയും തെരഞ്ഞെടുത്തു. മനുഷ്യാനുഭവങ്ങളെ ദേശഭേദങ്ങള്‍ക്കതീതമായി അനുഭവവേദ്യമാക്കുന്ന ഭാഷാ നൈപുണ്യമാണ് പീറ്റര്‍ ഹാന്‍ഡ്‍കെയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയ്ക്കും രചന ഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുക്കിനെ കഴിഞ്ഞ വര്‍ഷത്തെ നൊബേലിന് അര്‍ഹയാക്കിയത്.

മനുഷ്യന്റെ ബോധ്യങ്ങള്‍ക്കും അപ്പുറം തന്റെ സൃഷ്ടിയെ അനുഭവവേദ്യമാക്കാന്‍ ഓള്‍ഗ തുര്‍സുക്കിന് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 1962 ല്‍ പോളണ്ടിലെ സൂള്‍ഷോയില്‍ ജനിച്ച ഓള്‍ഗ തുര്‍സൂക്ക് ചെറുകഥകളിലൂടെയാണ് സാഹിത്യ രംഗത്തെത്തിയത്. 1993 ല്‍ പൊഡ്രോസ് ലുസി സെഗി എന്നതാണ് ആദ്യ പുസ്തകം. 1996 ല്‍ പ്രസിദ്ധീകരിച്ച പ്രോവിക് ഐ ഇന്‍ ക്രേസി എന്ന പുസ്തകമാണ് ശ്രദ്ധേയ സൃഷ്ടി.

ദക്ഷിണ ആസ്ട്രിയയിലെ ഗ്രിഫന്‍ ഗ്രാമത്തില്‍ 1942 ലാണ് പീറ്റര്‍ ഹാന്‍ഡ‍്കെയുടെ ജനനം. 1966 ല്‍ പ്രസിദ്ധീകരിച്ച ഡൈ ഹൊറിന്‍സണ്‍ ആദ്യ പുസ്തകം.