LiveTV

Live

International

അല്‍ഖ്വയ്ദ ഭീകരന്‍ അസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യു.എസ് - അഫ്ഗാന്‍ സംയുക്ത ആക്രമണത്തില്‍ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവ് അസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

അല്‍ഖ്വയ്ദ ഭീകരന്‍ അസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യു.എസ് - അഫ്ഗാന്‍ സംയുക്ത ആക്രമണത്തില്‍ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവ് അസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആളായിരുന്നു അസിം.

താലിബാന്‍ കേന്ദ്രമായ മൂസ ഖ്വാല ജില്ലയില്‍ നടത്തിയ ആക്രമണത്തിലാണ് അസിം ഉമര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ വേറെയും ആറ് അല്‍ ഖ്വയ്ദ അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. റൈഹാന്‍, അയ്മന്‍ അല്‍ സവാഹിരി എന്നീ പ്രമുഖരും ഇതില്‍പ്പെടുന്നു.

1995ലാണ് അസിം ഉമര്‍ പാകിസ്താനിലെത്തിയത്. പിന്നീട് അഫ്ഗാനിലെത്തുകയും അല്‍ഖാഇദയില്‍ അംഗമാവുകയുമായിരുന്നു. 2016ല്‍ ഇയാളെ യു.എസ് ട്രഷറി വകുപ്പ് ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.