LiveTV

Live

International

മന്ത്രിസഭ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്റ്

നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിസവത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്, ഇത് രണ്ടാഴ്ച കൂടി കൂട്ടി നല്‍കിയേക്കും

മന്ത്രിസഭ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്റ്

മന്ത്രിസഭ രൂപികരിക്കാന്‍ ലിക്കുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇസ്രായേല്‍ പ്രസിഡന്‍റ് റിവുലെന്‍ റിവ്‌ലെന്‍ . നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിസവത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച കൂടി കൂട്ടി നല്‍കിയേക്കും. നെതന്യാഹുവും ബന്നി ഗാന്റ്സുമായി നടത്തിയ സംയുക്തയോഗത്തിന് ശേഷമാണ് പ്രസിഡന്‍റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നെതന്യാഹു പരാജയപ്പെട്ടാല്‍ എതിരാളി ഗാന്‍റ്സിനെ പ്രസിഡന്‍റ് ക്ഷണിക്കും. ഗാന്‍റ്സിനും മന്ത്രിസഭ രൂപികരിക്കാനായില്ലെങ്കില്‍ നെതന്യാഹുവിന് ഒരു ചാന്‍സ് കൂടി നല്‍കുമെന്ന് ലിക്കുഡ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ ചേരാനുള്ള നെതന്യാഹുവിന്‍റെ ക്ഷണം എതിരാളിയും മുന്‍സൈനിക ജനറലുമായ ബന്നി ഗാന്‍റ്സ് തള്ളിക്കഴഞ്ഞിരുന്നു. പ്രധനമന്ത്രി പദം വേണമെന്നാണ് ഗാന്‍റ്സിന്‍റെ നിലപാട്.

നെതന്യാഹുനിന്‍റെ പാര്‍ട്ടിക്ക് 32 സീറ്റ് മാത്രമേയുള്ളു. ഗാന്‍റ്സിന്‍റെ ബ്ലൂ ആന്‍ഡ് വൈററ് പാര്‍്ട്ടിക്ക് 33 സീറ്റുണ്ട്. 120 അംഗ പാര്‍ലമെന്‍റില് ചെറുകിട പാര്‍ട്ടികളുടെ സഹകരണത്തോടെ മാത്രമേ സര്‍ക്കാര്‍ രൂപികരിക്കാനാവു. എങ്ങനെയും അധികാരത്തില്‍ തുടരാനുള്ള വ്യഗ്രതയിലാണ് നെതന്യാഹു. 2009 ലാണ് നെതന്യാഹു നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നത് . ഏറ്റവും കൂടുതൽ കാലം ഇസ്രായേൽ ഭരിച്ച നേതാവ് എന്ന ബഹുമതിയും നെതന്യാഹൂവിനാണ് .ഇസ്രായേലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്‍റെ റിക്കോര്‍ഡാണ്‌ നെതന്യാഹു മറികടന്നത്.