LiveTV

Live

International

ഭീകരതക്കും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരെ ശക്തമായി പോരാടുമെന്ന് മോദി

ഹൂസ്റ്റണില്‍ നടന്ന ഹൌഡി മോഡി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സാക്ഷി നിര്‍ത്തിയായിരുന്നു മോദിയുടെ പ്രഖ്യാപനം

ഭീകരതക്കും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരെ ശക്തമായി പോരാടുമെന്ന് മോദി

ഇന്ത്യ-യു.എസ് ബന്ധത്തിൽ പുതുചരിത്രം കുറിക്കുകയാണെന്ന്
പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണില്‍ നടന്ന ഹൌഡി മോഡി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സാക്ഷി നിര്‍ത്തിയായിരുന്നു മോദിയുടെ പ്രഖ്യാപനം. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുമെന്ന് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചു. ട്രംപ് അടുത്ത മാസം ഇന്ത്യയിലെത്തിയേക്കും.

ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഹൌഡി മോഡി പരിപാടിയില്‍ വര്‍ണ്ണാഭമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. സ്റ്റേഡിയത്തില്‍ വെച്ച് അരലക്ഷത്തില്‍ അധികം വരുന്ന ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്തു.എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്നും ഓര്‍മപ്പെടുത്തിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ഭരണ
ഘടനയുടെ 370 ആം വകുപ്പ് എടുത്തുകളഞ്ഞത് പ്രത്യേക നേട്ടമായി എടു
ത്തു പറഞ്ഞ മോദി അതിന് അനുമതി നല്‍കിയ പാർലമെന്റ് അംഗങ്ങൾക്ക് നന്ദിയും അറിയിച്ചു. പാകിസ്താന്റെ പേര് പറയാതെ ശക്തമായ ഭാഷയിലായിരുന്നു ഹൗഡി മോഡി പരിപാടിയിൽ മോദിയുടെ പരാമര്‍ശങ്ങള്‍ . ഭീകരതക്കും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കു എതിരെ ശക്തമായി പോരാടുമെന്നും മോദി പറഞ്ഞു.

അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയമാശംസിച്ചും മോദി കാണികളുടെ കയ്യടി നേടി. അതിര്‍ത്തി സുരക്ഷ ഇരുരാജ്യങ്ങൾക്കും നിര്‍ണായകമാണെന്നും മോദിയുടെ കീഴിയില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും ട്രംപും കൂട്ടിച്ചേര്‍ത്തു.

ട്രംപിനേയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ ഇന്ത്യയിലേക്ക് വരുന്നതിൽ ട്രംപ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത മാസം മുംബൈയില്‍ നടക്കുന്ന എന്‍ബി എ ബാസ്കറ്റ് ബോള്‍ മത്സരം കാണാന്‍ ട്രംപ് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതി മലയാളമടക്കമുള്ള വിവിധ ഭാഷകളിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.

Also read: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് അമേരിക്കയിലെത്തും