സുഡാന് ആഭ്യന്തര സംഘര്‍ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി
ഒക്ടോബർ 14 ന് ആരംഭിച്ച് ഡിസംബർ പകുതി വരെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

സുഡാനിലെ ആഭ്യന്തര സംഘര്‍ഷം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമാധാന ചര്‍ച്ചകള്‍ക്കുള്ള കരാറില്‍ സുഡാന് ഭരണ സമിതിയും വിമത നേതാക്കളും ഒപ്പു വെച്ചു. സമാധാന ചര്‍ച്ചകള്‍ ഏകദേശം രണ്ട് മാസം നീണ്ടുനിന്നേക്കും
ആഭ്യന്ത സംഘര്‍ഷം മൂലം ഏറെ കഷ്ടപ്പെടുകയയായിരുന്ന സുഡാന് ജനതയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ട് കഴിഞ്ഞ മാസമാണ് സൈനിക സമിതിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തില്‍ പരമാധികാര സമിതിക്ക് രൂപം നല്‍കിയത്. എന്നാല്‍ ചില വിമത സംഘടനകള്‍ ഇതില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ ഇപ്പോള്‍ സുഡാന് പരമാധികാര സമിതിക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇരു കൂട്ടരും പുതിയ കരാറില്‍ ഒപ്പു വെച്ചത്.
ഒക്ടോബർ 14 ന് ആരംഭിച്ച് ഡിസംബർ പകുതി വരെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഏകദേശം രണ്ട് മാസത്തെ കാലാവധി നിശ്ചയിക്കുന്നതിനുള്ള പ്രാഥമിക കരാറിലാണ് സുഡാൻ ഉദ്യോഗസ്ഥരും വിമതരും ഒപ്പുവച്ചത്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് മുന്‍ സുഡാന് വിമത നേതാവ് റിക്ക് മച്ചാര്‍ പറഞ്ഞു.
അമേരിക്കയുടെ ഭീകര രാഷ്ട്രങ്ങള്‍ എന്ന പട്ടികയില്‍ നിന്നും പുറത്ത് കടക്കാനാണ് പ്രധാനമായും സുഡാന് ലക്ഷ്യം വെക്കുന്നത്. അതിന് വേണ്ടിയാണ് വിമതരുമായി ചര്‍ച്ചക്ക് തയ്യാറായത്.
ഏപ്രിലില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി സൈന്യം സുഡാനില്‍ അധികാരം പിടിച്ചെടുത്തിരുന്നു. 30 വര്‍ഷം നീണ്ടു നിന്ന ഏകാധിപത്യ ഭരണത്തിനാണ് ഇതോടെ വിരാമമായത്. എന്നാല്‍ പൂര്‍ണ്ണമായും ജനാധിപത്യ ഭരണം വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.
ഇതോടെ സമ്മര്‍ദത്തിലായ സൈന്യം പ്രതിപക്ഷ സംഘടനകളുടെ സഹായത്തോടെ പരമാധികാര സമിതിക്ക് രൂപം നല്കി. കഴിഞ്ഞ മാസമാണ് സമിതി അധികാരത്തിലേറിയത്. പരമാധികാര സമിതി അംഗവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവിയുമായ മുഹമ്മദ് ഹംദാന്‍ ദഗലോയാണ് സര്‍ക്കാറിന് വേണ്ടി കരാറില്‍ ഒപ്പിട്ടത്.