LiveTV

Live

International

ജോൺ ബോൾട്ടന്റെ രാജി; അമേരിക്ക-ഇറാന്‍ ബന്ധം വഴിത്തിരിവിലേക്ക്

എന്തുവില കൊടുത്തും ഇറാനെതിരെ യുദ്ധം വേണമെന്ന കടുത്ത നിലപാടായിരുന്നു ബോൾട്ടണിന്റേത്.

ജോൺ ബോൾട്ടന്റെ രാജി; അമേരിക്ക-ഇറാന്‍ ബന്ധം വഴിത്തിരിവിലേക്ക്

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ നിന്ന് ജോൺ ബോൾട്ടൻ തെറിച്ചതോടെ ഇറാനെതിരായ അമേരിക്കയുടെ യുദ്ധവെറി കുറഞ്ഞേക്കുമെന്ന് വിലയിരുത്തൽ. പ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ യൂണിയൻെറ നേതൃത്വത്തിൽ തുടരുന്ന സമവായ നീക്കങ്ങൾക്കും ഇത് ഗുണം ചെയ്തേക്കും. അതേസമയം ബോൾട്ടൻെറ രാജി ആഗോള എണ്ണവിപണിയിലും അനുകൂല പ്രതികരണം സൃഷ്ടിച്ചു.

ജോൺ ബോൾട്ടന്റെ രാജി; അമേരിക്ക-ഇറാന്‍ ബന്ധം വഴിത്തിരിവിലേക്ക്

യു.എസ് പ്രസിഡൻറ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ജോൺ ബോൾട്ടൻെറ രാജി. എന്തുവില കൊടുത്തും ഇറാനെതിരെ യുദ്ധം വേണമെന്ന കടുത്ത നിലപാടായിരുന്നു ബോൾട്ടണിൻെറത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ബോൾട്ടണൊപ്പം ഇറാൻ വിരുദ്ധ നിലപാടിന് ആക്കം കൂട്ടി. ഇറാനുമായുള്ള യു.എസ് ബന്ധം പൊടുന്നനെ മെച്ചപ്പെടാൻ സാധ്യതയില്ലെങ്കിൽ കൂടി യുദ്ധഭ്രാന്ത് ലഘൂകരിക്കപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

2015ലെ ആണവ കരാർ നിലനിർത്താൻ ഇറാനുമായി പുതിയ ധാരണ രൂപപ്പെടുത്താൻ യൂറോപ്യൻ യൂനിയൻ കഠിനാധ്വാനം ചെയ്യുകയാണ്. 15 ബില്യൻ ഡാേളർ വായ്പ അനുവദിച്ച് ഇറാനെ അനുനയിക്കാനാണ് നീക്കം. ഇത്തരം മധ്യസ്ഥനീക്കങ്ങളോട് കടുത്ത വിയോജിപ്പ് പുലർത്തിയ ആളാണ് ജോൺ ബോൾട്ടൻ.

ജോൺ ബോൾട്ടന്റെ രാജി; അമേരിക്ക-ഇറാന്‍ ബന്ധം വഴിത്തിരിവിലേക്ക്

ഗൾഫ് മേഖലയിൽ ഇറാൻ വിരുദ്ധ രാജ്യങ്ങളെ ചേർത്തു നിർത്തി യുദ്ധസന്നാഹം വിപുലപ്പെടുത്താനും ട്രംപിനെ പ്രേരിപ്പിച്ച പ്രധാനി കൂടിയാണ് ബോൾട്ടൺ.

ബോൾട്ടൻെറ രാജിയോടെ യുദ്ധഭീതിയിൽ ഉണ്ടായ ഇളവ് എണ്ണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ബാരലിന് ഒരു ഡോളറാണ് എണ്ണവില ഇടിഞ്ഞത്.

മേഖലയിൽ ആപൽക്കരമായ ഒരു യുദ്ധത്തിന് പൊടുന്നനെ ഇനി അമേരിക്ക ഇറങ്ങി തിരിക്കില്ല എന്നിരിക്കെ, എണ്ണവിപണിയിൽ നിരക്കിളവിന് സാധ്യത കൂടുതലാണെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.