LiveTV

Live

International

അമേരിക്കയിലേക്കുള്ള അഭയാർത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ

അമേരിക്കയിലേക്കുള്ള അഭയാർത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ

അമേരിക്കയിലേക്കുള്ള അഭയാർത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ വിദേശ കാര്യ സെക്രട്ടറി. രേഖകളില്ലാതെ അമേരിക്കന്‍ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതായാണ് മെക്സിക്കോ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

അമേരിക്കയിലേക്കുള്ള കുടിയേറ്റ വിഷയത്തിൽ മെക്സിക്കോ ഇടപെട്ടില്ലെങ്കിൽ ഇറക്കുമതിക്ക് മേൽ വലിയ തോതിൽ താരിഫ് ഏര്‍പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ നടപടികൾ കർശനമാക്കിയത്. രേഖകളില്ലാതെ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതായാണ് വിദേശ കാര്യ സെക്രട്ടറി മാർക്കെലോ എബ്രാഡാണ വ്യക്തമാക്കിയത്. മധ്യ അമേരിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് മെക്സിക്കോയുമായി അമേരിക്ക 90 ദിവസത്തെ കരാറുണ്ടാക്കിയതായി ജൂണിലാണ് അമേരിക്ക പ്രഖ്യാപിച്ചത്. അതിനിടെ മെക്സിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ്. സൈനിക സഹകരണവും ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്യപെടുമെന്നാണ് കരുതുന്നത്.