LiveTV

Live

International

സിറിയന്‍ അതിര്‍ത്തിയില്‍ അമേരിക്ക-തുര്‍ക്കി സംയുക്ത സൈനിക പെട്രോളിങ് ആരംഭിച്ചു

സിറിയന്‍ അതിര്‍ത്തിയില്‍ അമേരിക്ക-തുര്‍ക്കി സംയുക്ത സൈനിക പെട്രോളിങ് ആരംഭിച്ചു

സിറിയന്‍ അതിര്‍ത്തിയില്‍ അമേരിക്കയുമായി ചേർന്ന് തുര്‍ക്കി സംയുക്ത സൈനിക പെട്രോളിങ് ആരംഭിച്ചു. വടക്കുകിഴക്കന്‍ സിറിയയില്‍ സൈനിക സോണ്‍ സ്ഥാപിക്കുന്നതിനുള്ള ആദ്യ പടിയായാണ് സംയുക്ത നീക്കത്തെ കാണുന്നത്. സിറിയൻ അതിർത്തിയിൽ സൈനിക വിന്യാസം തീർക്കാനായി വടക്കുകിഴക്കൻ അതിര്‍ത്തി വഴിയാണ് തുർക്കിയുടെ ദേശീയ പതാക ഏന്തിയ സൈനിക വാഹനവ്യൂഹങ്ങൾ എത്തിത്തുടങ്ങിയത്. അമേരിക്കയുടെ സൈന്യവുമായി അകാക് ലെ എന്ന തുർക്കിയിലെ ജില്ലയിൽ ഒത്തു ചേര്‍ന്നു. സിറിയൻ അതിർത്തിയിൽ സുരക്ഷിത മേഖല തീർക്കുന്നതിന്റെ ആദ്യ പടിയാണിതെന്നാണ് തുർക്കിയും അമേരിക്കയും പറയുന്നത്.

തുർക്കിയുടെ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പുറമേ ആളില്ലാ വിമാനങ്ങൾ ഈ മേഖലയിലേക്ക് അയച്ചതായും വ്യക്തമാക്കി. അമേരിക്ക സഹായിച്ചില്ലെങ്കിലും തുർക്കി സ്വയം സുരക്ഷിത മേഖലക്കായി പ്രവർത്തിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. എന്നാൽ അമേരിക്കന്‍-തുർക്കി നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സിറിയ പ്രതികരിച്ചു.