LiveTV

Live

International

ചൈനയില്‍ പുതിയ ആണവോര്‍ജ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ചൈനയില്‍ പുതിയ ആണവോര്‍ജ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ചൈനയില്‍ മൂന്നാം തലമുറയില്‍ ഉള്‍പ്പെടുന്ന പുതിയ ആണവോര്‍ജ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ചൈന - ഫ്രാന്‍സ് സംയുക്ത സംരംഭമാണിത്. ഊര്‍ജ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ചൈന ഇതിലൂടെ ലക്ഷ്യ വെക്കുന്നത്. കല്‍ക്കരിയുടെ ഉപയോഗം കുറക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് മൂന്നാം തലമുറയില്‍ ഉള്‍പ്പെടുന്ന ആണവോര്‍ജ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ഒരാഴ്ച നീണ്ടു നിന്ന പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായാതായി ചൈനീസ് ആണവോര്‍ജ മന്ത്രാലയം അറിയിച്ചു. തായ്ഷാന്‍ ആണവോര്‍ജ നിലയത്തിലെ ഈ രണ്ടാം യൂണിറ്റ് ലോകത്തിലെ രണ്ടാമത്തെ മൂന്നാം തലമുറയില്‍ ഉള്‍പ്പെടുന്ന ആണവോര്‍ജയ യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ഒന്നാമത്തെ യൂണിറ്റാണ് ഇതില്‍ ആദ്യത്തേത്. 1.75 കിലോവാട്ട് വീതം ശേഷിയാണ് രണ്ട് യൂണിറ്റുകള്‍ക്കുമുള്ളത്. 2010-ലാണ് രണ്ടാമത്തെ പവര്‍ യൂണിറ്റ് റിയാക്ടറിന്റെ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചത്. ഈ റിയാക്ടറിന്റെ പ്രവര്‍ത്തനമാരംഭിച്ചതോടെ ഓരോ വര്‍ഷവും എട്ട് ദശലക്ഷം ടണ്‍ കല്‍ക്കരി ലാഭിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടാമത്തെ യൂണിറ്റ് കൂടി പ്രവര്‍ത്തന സജ്ജമായതിനാല്‍ 21 ദശലക്ഷം ടണ്‍ കല്‍ക്കരി ലാഭിക്കാന്‍ സാധിക്കും.