LiveTV

Live

International

ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ലബനാന്‍

രണ്ട് ഇസ്രയേലി ഡ്രോണുകളില്‍ ഒരെണ്ണം കെട്ടിടത്തില്‍ പതിക്കുകയും രണ്ടാമത്തേത് ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. 

ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ലബനാന്‍

ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണത്തിനെതിരെ ലബനാന്‍ സര്‍ക്കാരും ഹിസ്ബുല്ലയും. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്ന് ‍ പ്രധാനമന്ത്രി സാദ് ഹരീരി പറഞ്ഞു. ഡ്രോണുകള്‍ പ്രാദേശിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിന് രൂപകൽപ്പന ചെയ്തതാണെന്നും ഹരീരി കുറ്റപ്പെടുത്തി. ഇസ്രയേല്‍ നടപടി ആത്മഹത്യാപരമാണെന്ന് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുള്ളയും പ്രതികരിച്ചു.

സിറിയയുടെ തലസ്ഥാനമായ ദമാസ്ക്സിന് സമീപം ഇറാനിയൻ സേന തങ്ങളുടെ വിമാനം ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് തെക്കന്‍ ബെയ്റൂത്തിലെ ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രത്തില്‍ ഇസ്രയേല്‍ ഡ്രോണുകള്‍ അക്രമണം നടത്തിയത്. രണ്ട് ഇസ്രയേലി ഡ്രോണുകളില്‍ ഒരെണ്ണം കെട്ടിടത്തില്‍ പതിക്കുകയും രണ്ടാമത്തേത് ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഡ്രോണ്‍ പതിച്ച് ഹിസ്ബുല്ലയുടെ മാധ്യമ കേന്ദ്രത്തിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

ഇസ്രയേല്‍ നടപടി മേഖലയിലെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കുന്നതാണ് ലെബനൻ പ്രധാനമന്ത്രി സാദ് ഹരീരി കുറ്റപ്പെടുത്തി. ഇസ്രയേല്‍ നടപടിക്കെതിരെ ഹിസ്ബുല്ലയും ശക്തമായി രംഗത്ത് വന്നു. ഇസ്രയേല്‍ നടപടി ആത്മഹത്യാപരമാണെന്ന് പറഞ്ഞ ഹസന്‍ നസ്റുല്ല ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ടെലിവിഷന്‍ സന്ദേശത്തിലാണ് ഹിസ്ബുല്ല തലവന്റെ പ്രതികരണം. എന്നാല്‍ ആരോപണങ്ങള്‍ ഇസ്രയേല്‍ തള്ളി.