LiveTV

Live

International

ഇൽഹാൻ ഉമറിനും റാഷിദ തുലൈബിനും ഇസ്രയേലിൽ പ്രവേശിക്കുന്നതിന് വിലക്ക്

ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കാറുള്ള ഇൽഹാനും റാഷിദയും ഞായറാഴ്ച മുതലാണ് പശ്ചിമേഷ്യാ പര്യടനം പദ്ധതിയിട്ടിരുന്നത്. 

ഇൽഹാൻ ഉമറിനും റാഷിദ തുലൈബിനും ഇസ്രയേലിൽ പ്രവേശിക്കുന്നതിന് വിലക്ക്

യു.എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറിനും റാഷിദ തുലൈബിനും വിലക്കേർപ്പെടുത്തി ഇസ്രയേൽ. ഇസ്രായേൽ അധിനിവേശം നടത്തിയ കിഴക്കൻ ജറൂസലം സന്ദർശിക്കാനൊരുങ്ങവെയാണ് ഇരുവർക്കും പ്രവേശനാനുമതി നിഷേധിച്ചത്. ഡെമോക്രാറ്റ് പാർട്ടി പ്രതിനിധികളായ ഇരുവരെയും ഇസ്രയേലിൽ പ്രവേശിക്കാൻ അനുവദിച്ചാൽ അത് 'വലിയ ദൗർബല്യം' ആയിരിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണിത്.

'ഇൽഹാൻ ഉമറിനെയും റാഷിദ തുലൈബിനെയും സന്ദർശിക്കാൻ ഇസ്രയേൽ അനുവദിച്ചാൽ അത് വലിയ ദൗർബല്യമായിരിക്കും. അവർ ഇസ്രയേലിനെയും ജൂതജനതയെയും വെറുക്കുന്നവരാണ്. അവരുടെ മനസ്സു മാറ്റാൻ ഒന്നുകൊണ്ടും കഴിയില്ല. അവരെ തെരഞ്ഞെടുത്തതിനു ശേഷം മിനസോട്ടക്കും മിഷിഗണിനും കഷ്ടകാലമാണ്. അവയ്ക്ക് മാനക്കേടാണ്.' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

വെളുത്ത വർഗക്കാർക്ക് അമിത പ്രാധാന്യം നൽകുന്നതും കുടിയേറ്റ വിരുദ്ധവുമായ ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നവരിൽ മുൻനിരക്കാരാണ് ഇൽഹാനും റാഷിദയും. യു.എസ് കോൺഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വനിതകളായ ഇരുവർക്കുമെതിരെ ട്രംപ് നടത്തുന്ന മോശം പ്രചരണം വിവാദമായിട്ടുണ്ട്.

ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കാറുള്ള ഇൽഹാനും റാഷിദയും ഞായറാഴ്ച മുതലാണ് പശ്ചിമേഷ്യാ പര്യടനം പദ്ധതിയിട്ടിരുന്നത്. ഇസ്രയേലിലെയും ഫലസ്തീനിലെയും മനുഷ്യാവകാശ പ്രവർത്തകരുമായി ചർച്ച നടത്തുക, ഇസ്രയേൽ കയ്യേറിയ ഹറം അൽ ശരീഫ് സന്ദർശിക്കുക എന്നിവ ഇവരുടെ യാത്രാപദ്ധതിയുടെ ഭാഗമായിരുന്നു. ഇസ്രയേലിനെ സാംസ്‌കാരികമായും വാണിജ്യപരമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന 'ബി.ഡി.എസ്' മൂവ്‌മെന്റിനെ പിന്തുണക്കുന്നവരാണ് ഇരുവരും. തങ്ങൾ ജൂതവിരോധികളല്ലെന്നും ഇസ്രയേലിന്റെ അതിക്രമങ്ങളെ എതിർക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇൽഹാനും റാഷിദയും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ് സെനറ്റ് അംഗങ്ങളെ ബഹിഷ്‌കരിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ പ്രമുഖ ജൂതസംഘടനകൾ അടക്കമുള്ളവർ രംഗത്തു വന്നിട്ടുണ്ട്. ട്രംപ് അനുകൂല നിലപാട് കൈക്കൊള്ളാറുള്ള അമേരിക്കൻ ഇസ്രയേൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി, അമേരിക്കൻ ജൂയിഷ് കൊലീഷൻ എന്നിവർ ഇൽഹാനെയും റാഷിദയെയും ഇസ്രയേൽ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നയതന്ത്ര മൂല്യങ്ങളെ തകർത്തുകൊണ്ടുള്ള നീക്കവും ഫലസ്തീൻ ജനതക്കുമേലുള്ള അതിക്രമവുമാണിതെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ മുതിർന്ന അംഗം ഹനാൻ അഷ്‌റാവി പറഞ്ഞു.

ഇസ്രയേല്‍ തീരുമാനത്തെ തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ബേണി സാന്റേഴ്സും വിമര്‍ശനവുമായി രംഗത്തെത്തി. 'ഇൽഹാനെയും റാഷിദയെയും ട്രംപ് എന്ന ഭ്രാന്തൻ ഈ വിധത്തിൽ ആക്രമിക്കുന്നത് അരോചകമാണ്. നെതന്യാഹുവിന്റെ നയങ്ങളെ എതിർക്കുകയെന്നാൽ ജൂതരെ വെറുക്കുക എന്നല്ല. ഇസ്രയേലിലും ഫലസ്തീനിലും അമേരിക്കയിലും മറ്റെല്ലായിടങ്ങളിലും വെറുപ്പ് പരത്തുന്നവർക്കെതിരെ നാം ഒന്നിച്ചുനിൽക്കണം.' - സാന്റേഴ്‌സ് ട്വീറ്റ് ചെയ്തു.

ഭീകരവാദിയായി ചിത്രീകരിച്ച പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി ഇല്‍ഹാന്‍ ഒമര്‍
Also Read

ഭീകരവാദിയായി ചിത്രീകരിച്ച പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി ഇല്‍ഹാന്‍ ഒമര്‍

ഇൽഹാൻ ഉമറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്; വ്യാപക പ്രതിഷേധം 
Also Read

ഇൽഹാൻ ഉമറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്; വ്യാപക പ്രതിഷേധം 

ഇൽഹാൻ അമേരിക്കയുടെ ഹീറോ, ട്രംപ് വെറും പൂജ്യം:  മോർഗൻ ഫ്രീമാൻ 
Also Read

ഇൽഹാൻ അമേരിക്കയുടെ ഹീറോ, ട്രംപ് വെറും പൂജ്യം: മോർഗൻ ഫ്രീമാൻ