LiveTV

Live

International

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ അതിജീവിക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ  

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ അതിജീവിക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ  

ഏത് പ്രതിസന്ധികളുണ്ടായാലും വെനസ്വേല മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് നിക്കോളാസ് മദൂറോ. അമേരിക്കക്ക് തങ്ങളെ പരാജയപ്പെടുത്താനാവില്ലന്നും അതിര്‍ത്തി ലംഘനങ്ങളെയും തടസങ്ങളെയും രാജ്യം അതിജീവിക്കുമെന്നും മദൂറോ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമ്പത്തിക ഉപരോധ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വെനിസ്വേലക്കെതിരെ സാമ്പത്തിക ഉപരോധം നടപ്പിലാക്കിക്കൊണ്ടുള്ള അമേരിക്കന്‍ നീക്കത്തിന് പിന്നാലെയാണ് നിക്കോളാസ് മദൂറോ രാജ്യത്തെ അംഭിസംബോധന ചെയ്തത്. ഏത് പ്രതിസന്ധിയുണ്ടായാലും രാജ്യം മുന്നോട്ട് പോകുമെന്നും അമേരിക്കക്ക് തങ്ങലെ പരാജയപ്പെടുത്താനാവില്ലന്നുംമദൂറോജനങ്ങളോട് പ്രഖ്യാപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മദൂറോ. രാജ്യത്തിനെതിരായ ട്രംപിന്റെ നടപടി വിഡ്ഡിത്തരമാണന്നും അമേരിക്കയിലെയും ലോകത്തിലെയും ജനങ്ങളുടെ ശബ്ദം കേള്‍ക്കാതെ നടപ്പാക്കുന്ന കാര്യങ്ങള്‍ കൂട്ടക്കൊലകള്‍ക്ക് കാരണമാകുമെന്നും കുറ്റപ്പെടുത്തി. അമേരിക്കയിലെ വെനസ്വേലിയന്‍ ഗവണ്‍മെന്റിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുമായ ഉപരോധ കരാറില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പ് വെച്ചത്. മദൂറോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ട്രംപ് നടപ്പിലാക്കിയ നിര്‍ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.