LiveTV

Live

International

ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക

ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാന്‍ തയ്യാറല്ലെന്ന്  ആവര്‍ത്തിച്ച് അമേരിക്ക

ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാന്‍ തയ്യാറല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്ക. രാഷ്ട്രീയ കാര്യ സെക്രട്ടറി ഡേവിഡ് ഹാലിയാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സുഡാനെ സഹായിക്കാന്‍ അമേരിക്ക പ്രതിഞ്ജാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഡാനെതിരായ നിലപാടുകളില്‍ നിന്ന് മാറ്റമില്ലന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചാണ് അമേരിക്കന്‍ രാഷ്ട്രീയ കാര്യ സെക്രട്ടറി ഡേവിഡ് ഹാലി പ്രതികരിച്ചത്. മനുഷ്യാവകാശങ്ങളും മതസ്വാതന്ത്രവും നിരന്തരം ലംഘിക്കപ്പെടുന്നതിനൊപ്പം ഭീരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില്‍ നിന്ന് രാജ്യത്തിന് പുറകോട്ട് പോകാനായിട്ടില്ലന്ന് ഹാലി പറഞ്ഞു. സൈനിക മേധാവി ജനറല്‍ അല്‍ ബുഹ്റാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേരെ സൈനിക ഭരണകൂടം നടത്തുന്ന ആക്രമങ്ങളെ തുടര്‍ന്ന് സുഡാനുമായുള്ള ചര്‍ച്ചകള്‍ നേരത്തെ അമേരിക്ക അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഇതാദ്യമായാണ് ജനറല്‍ അല്‍ ബുഹ്റാനുമായി ഒരു അമേരിക്കന്‍ പ്രതിനിധി കൂടികാഴ്ച നടത്തുന്നത്.

സുഡാനില്‍ ജനാധിപത്യ സര്‍ക്കാരുണ്ടാക്കാന്‍ അമേരിക്ക പ്രതിഞ്ജാബദ്ധമാണ് ഇക്കാര്യത്തില്‍ ആഫ്രിക്കന്‍ യൂണിയനും എത്യോപ്യയും നല്‍കുന്ന പിന്തുണകള്‍ക്കും നന്ദിയുണ്ട്. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അതേ നിലയില്‍ രാജ്യത്ത് നിലനില്‍ക്കുകയാണന്നും അതുകൊണ്ട് തന്നെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ പിന്‍വലിക്കാനാവില്ലന്നും ഹാലി പറഞ്ഞു.

സമാധാനത്തിന് തടസം നില്‍ക്കുന്നതില്‍ നിന്ന് രാജ്യം പിന്‍മാറിയില്ലങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും യു.എന്നില്‍ നിന്നും ലോക ബാങ്കില്‍ നിന്നും ലഭിക്കുന്ന സഹായ ധനം നിര്‍ത്തലാക്കാന്‍ സമ്മര്‍ദം ചൊലുത്തുമെന്നും ഹാലി വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് ഉമറുള്‍ ബഷീര്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ത്രീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് 1993ലാണ് അമേരിക്ക സുഡാനെ ഭീകരവാദ രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.