LiveTV

Live

International

ജോലിയും ഭക്ഷണവും ആവശ്യപ്പെട്ട് റാലി; പതിനായിരങ്ങള്‍ തെരുവിലിറങ്ങി  

പ്രകടനങ്ങളില്‍ നിറഞ്ഞ് യേശുവും ചെഗുവേരയും

ജോലിയും ഭക്ഷണവും ആവശ്യപ്പെട്ട് റാലി; പതിനായിരങ്ങള്‍ തെരുവിലിറങ്ങി  

ജോലിയും ഭക്ഷണവും ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ റാലി. 'ജോലി, റൊട്ടി, സമാധാനം' എന്ന് മുദ്രാവാക്യം വിളിച്ച് പതിനായിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. ജോലിയുടെയും അപ്പത്തിൻറെയും രക്ഷാധികാരിയായ വിശുദ്ധ കയറ്റാനോയുടെ ദിവസമായി കരുതുന്ന ഓഗസ്റ്റ് 07 നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രാര്‍ഥനയും പ്രതിഷേധവും സമ്മേളിച്ച പ്രകടനങ്ങളില്‍ വിശ്വാസികളും കമ്യൂണിസ്റ്റുകളും തോളോട് തോള്‍ ചേര്‍ന്നു. യേശുവിന്റെയും ചെഗുവേരയുടേയും ചിത്രങ്ങളേന്തിയ പ്രകടനക്കാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി തെരുവു കയ്യടക്കി.

അർജന്റീനയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകൾ ചൊവ്വാഴ്ച രാത്രി തന്നെ സാൻ കയറ്റാനോ പള്ളി ലക്ഷ്യം വെച്ച് നീങ്ങിത്തുടങ്ങിയിരുന്നു. അർദ്ധരാത്രിയിൽ പള്ളി വാതിലുകൾ തുറന്നു, വിശുദ്ധന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രാർത്ഥിച്ച ശേഷം പ്രകടനമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. ഉയർന്ന പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും മൂലം പതിറ്റാണ്ടുകളായി പൊറുതിമുട്ടുകയാണ് അർജന്റീന. ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്ക് പ്രകാരം രാജ്യത്തെ 32 ശതമാനം ആളുകൾ ദാരിദ്ര്യ രേഖക്ക് താഴെയാണ് കഴിയുന്നത്. ജനങ്ങളില്‍ പടരുന്ന കടുത്ത അസംതൃപ്തി പ്രസിഡന്റ് മൗറീഷ്യോ മാക്രിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ച‌ടിയാകുമെന്നാണ് വിലയിരുത്തല്‍.