LiveTV

Live

International

ജനാധിപത്യത്തിനായി പ്രക്ഷോഭം; മുന്നറിയിപ്പുമായി ചെെനീസ് സെെന്യം

ഹോങ്കോങ്ങ് ചൈനയുടെ ഭാഗമാണെങ്കിലും താരതമ്യേന സ്യാതന്ത്യം അനുഭവിച്ചിരുന്നു.

ജനാധിപത്യത്തിനായി പ്രക്ഷോഭം; മുന്നറിയിപ്പുമായി ചെെനീസ് സെെന്യം

ഹോങ്കോങ്ങില്‍ ജനാധിപത്യ അനുകൂലികളും സര്‍ക്കാരും തമ്മിലുള്ള പ്രശ്നം രൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പുമായി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് സൈന്യം.

ആഴ്ചകളായി ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. വലിയ തോതിലുള്ള ആഭ്യന്തര കലാപമാണ് ഹോങ്കോങ്ങില്‍ അരങ്ങേറുന്നത്. ഞായറാഴ്ച്ച നടന്ന പ്രതിഷേധം അക്രമാസ്കതമായതിനെ തുടര്‍ന്ന് 40 ആക്ടിവിസ്റ്റുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നത്.

ഹോങ്കോങ്ങ് ചൈനയുടെ ഭാഗമാണെങ്കിലും താരതമ്യേന സ്യാതന്ത്യം അനുഭവിച്ചിരുന്നു. ചൈനയുടെ നിലവിലുള്ള ജനാധിപത്യ വിരുദ്ധമായ നയങ്ങള്‍ക്കെതിരെ സംഘടിച്ച ആക്ടിവിസ്റ്റുകളാണ് ഹോങ്കോങിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ചൈനീസ് ആര്‍മി വീഡിയോ പുറത്തിറക്കുകയും ചെയ്തു. ഇതിന്റെ പരിണിതഫലം നിങ്ങളുടെ ഉത്തരവാദിത്യത്തിലായിരിക്കും എന്ന് തുടങ്ങുന്ന മുന്നറിയിപ്പ് വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ചൈനയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കേണ്ടതിനും ഹോങ്കോങ്ങിന്റെ വളര്‍ച്ചക്കും സുസ്ഥിരതക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും, ഇതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു വീഡിയോ പുറത്തിറക്കുന്നതുമെന്നാണ് അധികൃതരുടെ വിശദീകരണം.