ഇറാന് സംഘര്‍ഷം; അമേരിക്കന്‍ നാവിക ദൗത്യത്തില്‍ നിന്നും പിന്മാറി ജര്‍മനി
ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജര്‍മനി അറിയിച്ചു

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക നടത്താനുദ്ദേശിക്കുന്ന നാവിക ദൌത്യവുമായി സഹകരിക്കില്ലെന്ന് ജര്‍മനി. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കോ മാസാണ് ഇക്കാര്യം അറിയിച്ചത്.
ഇറാനെതിരായ പടയൊരുക്കത്തിന്റെ ഭാഗമായി അമേരിക്ക വിവിധ രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് കൂടിയാണ് വിവിധ രാജ്യങ്ങളുടെ സഹായം അമേരിക്ക ആരാഞ്ഞത്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക നടത്താനുദ്ദേശിക്കുന്ന നാവിക ദൌത്യവുമായി സഹകരിക്കില്ലെന്നാണ് ജര്‍മനിയുടെ തീരുമാനം
ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാസ് പ്രതികരിച്ചു. പ്രതിസന്ധി ലഘൂകരിക്കാന്‍ ഇറാന് നടത്തുന്ന തീരുമാനം ഒരുപക്ഷേ നേരെ തിരിച്ച് വരാന്‍ സാധ്യത ഉണ്ടെന്നും ഹെയ്കോ മാസ് പറയുന്നു. ഇറാനെതിരായ പടയൊരുക്ക തുടക്കത്തില്‍ തന്നെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിരുന്നു. അമേരിക്കയുമായി സഹകരിക്കുന്നതില്‍ ആങ്കെലെ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും എതിര്‍പ്പുണ്ട്.