LiveTV

Live

International

രാജ്യത്തെ പൌരന്‍മാരായി അംഗീകരിക്കാതെ മ്യാന്‍മറിലേക്ക് തിരികെ പോകില്ലെന്ന് റോഹിങ്ക്യകള്‍

മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് റോഹിങ്ക്യകള്‍ ആവശ്യം മുന്നോട്ട് വെച്ചത്

രാജ്യത്തെ പൌരന്‍മാരായി അംഗീകരിക്കാതെ മ്യാന്‍മറിലേക്ക് തിരികെ പോകില്ലെന്ന് റോഹിങ്ക്യകള്‍

രാജ്യത്തെ പൌരന്‍മാരായി അംഗീകരിക്കാതെ മ്യാന്‍മറിലേക്ക് തിരികെ പോകില്ലെന്ന് റോഹിങ്ക്യകള്‍. മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് റോഹിങ്ക്യകള്‍ ആവശ്യം മുന്നോട്ട് വെച്ചത്. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകളെ തിരികെ നാട്ടിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2017 ലെ സൈനിക നടപടിയെ തുടര്‍ന്നാണ് മ്യാന്‍മറിലെ രാഖെയിനില്‍ നിന്നും റോഹിങ്ക്യകള്‍ കൂട്ടത്തോടെ പലായനം ചെയ്തത്. ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ മാത്രം ഏഴ് ലക്ഷത്തി മുപ്പതിനായിരം റോഹിങ്ക്യന്‍ മുസ്‌ലീംകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ യു.എന്നിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നിരവധി നടന്നതിന്‍റെ ഭാഗമായി മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോക്സ് ബസാറില്‍ എത്തിയിരിക്കുകയാണ്.

തങ്ങള്‍ളെ മ്യാന്‍മര്‍ പൌരത്വമുള്ള പ്രത്യേക വിഭാഗമായി അംഗീകരിച്ചാല്‍ മാത്രമേ തിരിച്ച് നാട്ടിലേക്ക് പോകൂവെന്ന് റോങഹിങ്ക്യകള്‍ നിലപാടെടുത്തു. നിയമപരമായി റോഹിങ്ക്യകള്‍ക്ക് പൂര്‍ണ പൌരത്വത്തിന് അര്‍ഹതയില്ലെന്നും എന്നാല്‍ സ്വാഭാവിക പൌരത്വത്തിന് അപേക്ഷിക്കാനാവുമെന്നും മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 2017 ല്‍ മ്യാന്‍മറില്‍ നടന്നത് വംശഹത്യയാണെന്നാണ് യു.എന്‍ ഉള്‍പ്പെടെ പറയുന്നത്. എന്നാല്‍ അത് പൂര്‍ണമായും നിഷേധിക്കുകയാണ് മ്യാന്‍മര്‍ സര്‍ക്കാര്‍.