LiveTV

Live

International

പിടികൂടിയ സി.ഐ.എ ചാരന്മാരെ വധിച്ചെന്ന് ഇറാന്‍

ഇറാന്റെ അവകാശ വാദങ്ങളെ പൂര്‍ണമായും തള്ളി അമേരിക്ക

പിടികൂടിയ സി.ഐ.എ ചാരന്മാരെ വധിച്ചെന്ന് ഇറാന്‍

സി.ഐ.എ ചാരന്മാരായ അമേരിക്കന്‍ പൌരന്മാരെ പിടികൂടി വധശിക്ഷക്ക് വിധിച്ചുവെന്ന് ഇറാന്‍. അമേരിക്ക - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇറാന്‍ പറയുന്നത് കളവാണെന്നാണ് അമേരിക്കയുടെ പ്രതികരണം.

17 സി.ഐ.എ ചാരന്മാരെ അറസ്റ്റ് ചെയ്തെന്നും ഇവരില്‍ ചിലരെ വധശിക്ഷക്ക് വിധേയമാക്കിയെന്നുമാണ് ഇറാന്റെ അവകാശവാദം. ഇറാന്റെ ആണവ - സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു ഇവരെന്ന് ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം പറഞ്ഞു. അറസ്റ്റു ചെയ്തവരെ 12 മാസത്തേക്കാണ് തടവിന് ശിക്ഷിച്ചതെന്നും ഇറാന്‍ പറഞ്ഞു.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, സൈനിക ഓഫീസുകള്‍ തുടങ്ങിയ തന്ത്രപ്രധാന ഇടങ്ങളില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഈ 17 പേരുമെന്ന് ഇറാനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എത്രപേരെയാണ് വധശിക്ഷക്ക് വിധിച്ചെന്ന കാര്യം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ഇറാന്റെ അവകാശ വാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് അമേരിക്ക. സി.ഐ.എ ചാരന്മാരെ പിടിച്ചെന്ന റിപ്പോര്‍ട്ട പൂര്‍ണായും തെറ്റാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.