LiveTV

Live

International

യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം

ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനിനാണ് ഈ ബഹുമതി

യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം

യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായി വനിതാ നേത്യത്വം. ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനിനാണ് ഈ ബഹുമതി. 383 വോട്ടുകള്‍ നേടിയാണ് യൂറോപ്യൻ യൂണിയൻ കമ്മിഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍ ഡേര്‍ ലയെന്‍ എത്തുന്നത്. ജർമൻ പ്രതിരോധമന്ത്രി ഉർസ്വെല വോൺ ഡേർ ലയെനിനെ യൂറോപ്യൻ യൂണിയൻ കമ്മിഷന്‍റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞടുക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍റെ അംഗീകാരം.

കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, ജനാധിപത്യം നിലനിർത്തുക തുടങ്ങിയ വിവാദപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ ഉർസ്വെല വോൺ ഡേർ ലയെനക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 383 പേര്‍ അനുകൂലിച്ചപ്പോള്‍ 327 പേര്‍ ഉർസ്വെലക്ക് എതിരായി വോട്ട് ചെയ്തു. 374 വോട്ടുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് യൂറോപ്യന്‍ യൂണിയന്‍റെ അംഗീകാരം നേടിയെടുക്കാന്‍ ആവശ്യമായി വന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും പിന്തുണയുമുണ്ട്. അധികാരത്തിലെത്തിയ ശേഷം ആദ്യ 100 ദിവസങ്ങളിൽ യൂറോപ്പിനായി ഒരു ഗ്രീൻ ഡീൽ നിർദ്ദേശിക്കുമെന്നും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റ് ഭാഗങ്ങൾ ഒരു ക്ലൈമറ്റ് ബാങ്കാക്കി മാറ്റുമെന്നും കാർബൺ ബോർഡർ ടാക്സ് അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു.

ജർമനിയും ഫ്രാൻസും ഉൾപ്പെടെയുള്ള വൻ ശക്തികൾ ഒരേ സ്വരത്തിൽ പിന്തുണച്ചാണ് ഉർസ്വെലയെ ജീൻ ക്ലൌഡ് ജങ്കറിന്‍ പിൻഗാമിയായി നേതൃസ്ഥാനത്ത് എത്തിച്ചത്. 2005 മുതൽ ജർമനിയിലെ കൺസർവേറ്റീവ് ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകയായ ഉർസ്വെല ചാൻസിലർ ഏഞ്ചല മെർക്കലിന്‍റെ വിശ്വസ്തയാണ്. ബ്രസൽസിൽ ജനിച്ച് ജർമ്മനിയിലേക്ക് കുടിയേറിയതാണ് ഇവർ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജർമനിയിൽനിന്നും ഒരാൾ യൂറോപ്യൻ കമ്മിഷന്‍റെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതും ആദ്യമായാണ്.