LiveTV

Live

International

അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായി യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍

2015ലെ കരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിനാണ് അനുതി. ഈ കരാര്‍ ലംഘിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി.

അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായി യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍

അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായി രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം കൂട്ടാന്‍ ഇറാന്‍ തീരുമാനം. ഇറാന്‍ വിദേശകാര്യസഹമന്ത്രി അബ്ബാസ് അറാക്ച്ചിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2015ലെ കരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിനാണ് അനുതി. ഈ കരാര്‍ ലംഘിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി.

2018ല്‍ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറുകയും ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കന്‍ ഉപരോധത്തില്‍ നിന്നും തങ്ങളെ സംരക്ഷിക്കാന്‍ കരാറിലെ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ 60 ദിവസം സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ നടപടി.