LiveTV

Live

International

യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്

ജി-20 ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം.

യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്  ട്രംപ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തീരുവ വര്‍ധനവ് ഇന്ത്യ പിന്‍വലിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ജി-20 ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം.