LiveTV

Live

International

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ യു.എസി​ലേ​ക്ക്​ നാ​ടു​ക​ട​ത്തുന്ന ഉത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു

ഉത്തരവിൽ ഒപ്പു വെച്ചതോടെ അസാൻജിനെ യു.എസി ലേക്കയക്കാൻ കോടതിക്കു മുന്നിൽ മറ്റു നിയമ തടസ്സങ്ങളുണ്ടാകില്ല

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ യു.എസി​ലേ​ക്ക്​ നാ​ടു​ക​ട​ത്തുന്ന ഉത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തുന്ന ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഒപ്പു വെച്ചു. യു.എസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ ഉത്തരവിൽ ഒപ്പു വെച്ചതോടെ അസാൻജിനെ യു.എസി ലേക്കയക്കാൻ കോടതിക്കു മുന്നിൽ മറ്റു നിയമ തടസ്സങ്ങളുണ്ടാകില്ല. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ജാവീദ് വ്യക്തമാക്കി.

ചാരവൃത്തിയുൾപ്പെടെ അസാൻജിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് 18 കേസുകളാണ് ചാർജ് ചെയ്തത്. സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് തന്ത്ര പ്രധാനമായ വിവരങ്ങൾ പുറത്തു വിട്ടു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അസാൻജിന്റെ ആരോഗ്യനില മോശമായതിനാൽ ഇന്ന് നടക്കുന്ന വിചാരണയിൽ ഹാജരാകുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ പുറത്തു വിട്ടതോടെ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് ജൂലിയൻ അസാൻജ്.

ലൈംഗികാരോപണക്കേസിൽ കുറ്റാരോപിതനായ അസാൻജ് 2012 മുതൽ ല ണ്ട നിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതായിരുന്നു. അഭയം നൽകാനുള്ള തീരുമാനം ഇക്വഡോർ പിൻവലിച്ചതോടെ കഴി ഞ്ഞ ഏപ്രിലിലാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞതിന് 50 ആഴ്ചത്തെ തടവിനാണ് അസാൻജിനെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചിരിക്കുന്നത്.