LiveTV

Live

International

എസ്.സി.ഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും

കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ഉച്ചകോടി നടക്കുന്നത്

എസ്.സി.ഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും. കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ഉച്ചകോടി നടക്കുന്നത്.രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് ഷാങ്ഹായ് കോര്‍പറേഷന്‍ ഉച്ചകോടി.

Also read: ബിഷ്‌കേക് ഉച്ചകോടി; നരേന്ദ്ര മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തും

ഇന്ത്യക്ക് പുറമേ റഷ്യ, ചൈന, ഉസ്‌ബകിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് . പാകിസ്ഥാനുമായി ഉച്ചകോടിക്കിടയില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുടെയും ചൈനയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷ്‌കേക്കില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Also read: എസ്.സി.ഒ ഉച്ചകോടിക്കിടെ ഇന്ത്യ -പാക് പ്രതിനിധികള്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം