രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു
എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ പ്രതിനിധി മഹ്മൂദ് ദരീരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച പുനരാരംഭിച്ചത്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു. എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ചര്‍ച്ച ഇടക്ക് വഴിമുട്ടിയിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.
തുടര്‍ന്ന് പ്രതിപക്ഷം നിയമലംഘന സമരം തുടങ്ങിയിരുന്നു. ഇന്നലെ എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ പ്രതിനിധി മഹ്മൂദ് ദരീരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച പുനരാരംഭിച്ചു. നിയമലംഘന സമരം അവസാനിപ്പിക്കാന്‍ തയ്യാറണെന്ന് സമര സംഘടനകള്‍ അറിയിച്ചു.തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാന്‍ സൈനിക ഭരണകൂടവും തയ്യാറായിട്ടുണ്ട്.