LiveTV

Live

International

യു.എന്നില്‍ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ 

ചൊവാഴ്ച്ച ഇന്ത്യയിലെ ഇസ്രായേൽ എംബസ്സി ഡെപ്യൂട്ടി ചീഫ് മായ കാദോഷ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തതിനു നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി .

യു.എന്നില്‍ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ 

യു.എന്നില്‍ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ പദവി നൽകുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്‍തത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലാണ് ഇന്ത്യ ഈ നിലപാടെടുത്തത്.

ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ യു.എസ് ,ഫ്രാൻസ് ,ജർമനി ,ജപ്പാൻ, യു.കെ, സൗത്ത് കൊറിയ ,കാനഡ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ ഇസ്രയേൽ നിലപാടിന് അനുകൂലമായി വോട്ട് ചെയ്തത്. അതെ സമയം ചൈന ,റഷ്യ ,സൗദി അറേബ്യ ,തുർക്കി ,ഇറാൻ ,പാകിസ്ഥാൻ, വെനസ്വേല , ബെലാറസ് തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനിയന്‍ സംഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു . ഒടുവിൽ ഷാഹിദിന് നിരീക്ഷണ പദവി നൽകാനുള്ള പ്രേമേയം 14 നെതിരെ 28 വോട്ടുകൾക്ക് പരാജയപ്പെടുകയാണുണ്ടായത് .

ചൊവാഴ്ച്ച ഇന്ത്യയിലെ ഇസ്രായേൽ എംബസ്സി ഡെപ്യൂട്ടി ചീഫ് മായ കാദോഷ് യു.എന്നിൽ ഭീകര സംഘടനയായ ഷാഹിദിന് യു.എന്നിൽ നിരീക്ഷണ പദവി നൽകുന്നതിനെതിരെ ഇസ്രായേലിനു അനുകൂലമായി വോട്ട് ചെയ്തതിനു നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി .

ഇതിനുമുൻപ് സമാനമായ ഒരു വിഷയത്തിൽ വോട്ടെടുപ്പ് നടന്നപ്പോൾ അതിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ പരസ്യമായി ഇസ്രയേലിനെ പിൻതുണയ്ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഈ തീരുമാനത്തോടെ വർഷങ്ങളായി പലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ ആ നിലപാടിന് അവസാനം കുറിച്ചതായി കണക്കാക്കപ്പെടുന്നു.

നെതന്യാഹുവിന് വീണ്ടും ജയം; വാത്സല്യത്തോടെ അഭിനന്ദിച്ച് മോദി
Also Read

നെതന്യാഹുവിന് വീണ്ടും ജയം; വാത്സല്യത്തോടെ അഭിനന്ദിച്ച് മോദി

പലസ്തീന് മേലുള്ള ഇസ്രയേലിന്റെ അധിനിവേശ ശ്രമങ്ങളെ എന്നും എതിർത്ത് പോന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. 1948 മുതൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ ഇന്ത്യ ഈ നിലപാടാണ് പിൻതുടർന്ന് പോയത്. പലസ്തീൻ എന്ന അറബ് രാജ്യത്തിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും അർഹിക്കുന്ന ബഹുമാനം നൽകിക്കൊണ്ട്, 1948 മേയ് 14ന് ഇസ്രായേൽ എന്ന പുതിയ ജൂത രാഷ്ട്രത്തിന്റെ പിറവിയെ ഇന്ത്യ എതിർക്കുകയായിരുന്നു.

ഇന്ത്യ-ഇസ്രായേൽ നിലപാടിൽ കാര്യമായ മാറ്റം സംഭവിക്കുന്നത് 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്. വലതുപക്ഷ നിലപാട് പുലർത്തിപ്പോന്ന ഇസ്രായേലിന് മോദി എന്തുകൊണ്ടും തങ്ങൾക്ക് അനുയോജ്യനായ കൂട്ടാളിയായിരുന്നു. മോദി അധികാരത്തിൽ വന്ന ശേഷമാണ് ആദ്യമായി ഒരു ഇസ്രായേൽ ഭരണാധികാരി ഇന്ത്യ സന്ദർശിക്കുന്നത്. 2016 നവംബറിൽ ഇസ്രായേലി പ്രസിഡന്റ് റൂവെൻ റിവ്ലിലാണ് ഇന്ത്യ സന്ദർശിക്കുന്നത്.

മോദിക്കൊപ്പം റോഡ് ഷോ; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു
Also Read

മോദിക്കൊപ്പം റോഡ് ഷോ; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു

തൊട്ടടുത്ത വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലും സന്ദർശിച്ചു.ബെഞ്ചമിൻ നെത്യനാഹു ഇസ്രയേൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിന് ശേഷമായിരുന്നു മോദിയുടെ സന്ദർശനം. ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാളും പതിന്മടങ്ങ് ദൃഢമാകുകയാണ്ടായി.

മോദിയുടെ രണ്ടാം വരവിന് ആദ്യം ആശംസകളറിയിച്ച രാജ്യതലവന്മാരിൽ ഒരാൾ നെതന്യാഹുവാണ്. 'നരേന്ദ്ര, മൈ ഫ്രണ്ട്' എന്ന് വിളിച്ചുകൊണ്ട് നെത്യനാഹു മോദിക്ക് ആശംസകൾ അറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഇസ്രായേൽ വിരുദ്ധ നയം ആദ്യമായി, പരസ്യമായി കൈവെടിയാൻ ഇന്ത്യ തയാറായിരിക്കുന്നു.