LiveTV

Live

International

നികുതി വെട്ടിപ്പ് കേസിൽ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയിൽ ഹാജരായി

നികുതിയിനത്തിൽ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്

നികുതി വെട്ടിപ്പ് കേസിൽ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയിൽ ഹാജരായി

നികുതി വെട്ടിപ്പ് കേസിൽ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയിൽ ഹാജരായി. കേസിൽ മൊഴി നൽകാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തിൽ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്.

കനത്ത സുരക്ഷയിൽ വ്യാഴാഴ്ചയാണ് ഷാക്കിറ സ്പാനിഷ് കോടതിയിൽ എത്തിയത്. ഷാക്കിറയെ കാത്ത് വലിയ മാധ്യമപ്പട തന്നെ കോടതിക്ക് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ കോടതിയുടെ പാർക്കിങ് ഏരിയയിലെ വാതിൽ വഴിയാണ് ഷാക്കീറ കോടതി മുറിയിൽ എത്തിയത്. 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ഷാക്കിറക്കെതിരായ കേസ്.

2011 മുതൽ കാറ്റലോണിയയിൽ താമസിക്കുന്ന ഷാക്കിറ, 2012നും 2014 നും ഇടക്ക് നികുതി അടച്ചിട്ടില്ലെന്ന് ആരോപിച്ച് ഡിസംബറിലാണ് കേസെടുത്തത്. എന്നാൽ 2015ന് ശേഷമാണ് സ്പെയിനിൽ താമസമാക്കിയതെന്നും ചുമത്തിയ കേസുകൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഷാക്കിറയുടെ വാദം.

Also read: നികുതി വെട്ടിപ്പു കേസില്‍ ഗായിക ഷാക്കിറക്കെതിരെ ആരോപണവുമായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍

നാൽപത്തി രണ്ടുകാരിയായ ഷാക്കിറയുടെ പങ്കാളി ബാഴ്സലോണ താരം ജെറാഡ് പിക്വെയാണ്. ഇവരുടെ രണ്ട് മക്കളോടൊത്ത് നിലവിൽ ബാഴ്സലോണയിലാണ് ഷാക്കിറയുടെ താമസം. മെയിൽ കവിതാ മോഷണം നടത്തിയെന്ന പരാതിയിലും ഷാക്കിറ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തി അവരെ പിന്നീട് കുറ്റവിമുക്തയാക്കി.