LiveTV

Live

International

ഇന്ത്യയില്‍ ശുദ്ധ വായുവോ വെള്ളമോ ഇല്ല; വൃത്തിയെ കുറിച്ച് ബോധവുമില്ല; ആഞ്ഞടിച്ച് ട്രംപ്

ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ ശുദ്ധ ജലമോ ഇല്ല. അവര്‍ക്ക് മലിനീകരണത്തെ കുറിച്ചോ വൃത്തിയെ കുറിച്ചോ അവബോധവുമില്ല

ഇന്ത്യയില്‍ ശുദ്ധ വായുവോ വെള്ളമോ ഇല്ല; വൃത്തിയെ കുറിച്ച് ബോധവുമില്ല; ആഞ്ഞടിച്ച് ട്രംപ്

അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും പേരില്‍ ഇന്ത്യക്കും റഷ്യയ്ക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശം. അമേരിക്കയിലാണ് ഏറ്റവും ശുദ്ധമായ അന്തരീക്ഷമുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.

''ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ ശുദ്ധ ജലമോ ഇല്ല. അവര്‍ക്ക് മലിനീകരണത്തെ കുറിച്ചോ വൃത്തിയെ കുറിച്ചോ അവബോധവുമില്ല. ചില നിഗരങ്ങളില്‍ നിങ്ങള്‍ പോയാല്‍ - ആ നഗരങ്ങളുടെ പേര് ഞാന്‍ പറയുന്നില്ല - നിങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും കഴിയില്ല. അത്രത്തോളമുണ്ട് മലിനീകരണം. ഉത്തരവാദിത്തത്തോടെ അവരൊന്നും ചെയ്യുന്നുമില്ല.'' - ട്രംപ് തുറന്നടിച്ചു.

മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനത്തിന് ഇംഗ്ലണ്ടിൽ എത്തിയ ട്രംപ് ഐ.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ കടുത്ത വിമർശം ഉന്നയിച്ചത്. അമേരിക്കയിലാണ് ഏറ്റവും ശുദ്ധമായ വായുവുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.