ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
അതേ സമയം അമേരിക്കയുമായി ചര്ച്ചക്കില്ലെന്ന്ഇറാന് പ്രസിഡന്റ് ഹസന് റുഹാനി പ്രതികരിച്ചു. യുദ്ധത്തില്‍ നിന്ന് ഇറാന് പിന്നോട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അമേരിക്ക ചര്‍ച്ചക്ക് തയ്യാറായത്

അമേരിക്കയും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായതോടെ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. അതേസമയം അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി പ്രതികരിച്ചു.
ഒബാമ സര്‍ക്കാരിന്റെ കാലത്ത് ഇറാനുമായി തയ്യാറാക്കിയ ആണവകരാര്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണയില്ലാതെ ഏകപക്ഷീയമായി ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതോടെയാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത്. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.
ഇറാന് മേലുള്ള പ്രതിരോധം അമേരിക്ക ശക്തമാക്കിയതിന് പുറമെ അമേരിക്ക ഇറാനിലേക്ക് യുദ്ധകപ്പലുകള്‍ അയച്ചതോടെയാണ് ഇറാന് - അമേരിക്ക ബന്ധം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയത്. യുദ്ധത്തില്‍ നിന്ന് ഇറാന് പിന്നോട്ടില്ല എന്ന് മനസ്സിലാക്കിയതോടെയാണ് അമേരിക്ക ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്.