സുഡാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 35 പേര് കൊല്ലപ്പെട്ടു
സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് സുഡാനില്‍ നടക്കുന്ന പ്രതിഷേധത്തിന് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ 35പേര് കൊല്ലപ്പെട്ടു.

സിവിലിയന്‍ ഭരണം ആവശ്യപ്പെട്ട് സുഡാനില്‍ നടക്കുന്ന പ്രതിഷേധത്തിന് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ 35പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
സെനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്ത് പ്രതിഷേധം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്.
ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ശേഷം സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സൈന്യത്തിനെതിരെ സമരം തുടരുകയാണ്. വെടിവെപ്പ് നടന്ന സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന് മുമ്പിലാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭം നടത്തുന്നത്.